എഴുത്ത്: ജി ഷഹീദ്, ചിത്രങ്ങള്‍: വാള്‍ഡ്രാപ്പ്, വിയന്ന
യൂറോപ്പില്‍ 350 വര്‍ഷംമുമ്പ് വംശനാശത്തിനിരയായ 'നോര്‍ത്തേണ്‍ ബാല്‍ഡ് ഐബിസ് പക്ഷി'കളുടെ പുതിയൊരു തലമുറയെ ദേശാടനം അഭ്യസിപ്പിക്കുകയാണ് വിയന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൊഹന്നസ് ഫ്രിറ്റ്‌സ് എന്ന ജന്തുശാസ്ത്ര ഗവേഷകനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'വാള്‍ഡ്രാപ്പ്' സംഘവും.
1990 ല്‍ വിയന്ന യൂണിവേഴ്‌സിറ്റിയുടെ മൃഗശാലയില്‍ മൊറോക്കോയില്‍ നിന്ന് കൊണ്ടുവന്ന ഒരുകൂട്ടം ഐബിസ് പക്ഷികകള്‍ അവിടെ മുട്ടയിട്ട് പെരുകി. വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ജന്തുശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന യുവശാസ്ത്രജ്ഞന്‍ ജൊഹന്നസ് ഫ്രിറ്റ്‌സ് ആകസ്മികമായി ഈ പക്ഷികളില്‍ ആകൃഷ്ടനായി.
ഈ പക്ഷികളെ ദേശാടനം പഠിപ്പിക്കാന്‍ കഴിയുമോ? ദേശാടനത്തിലേക്ക് അവയെ ആകര്‍ഷിക്കാന്‍ സാധിക്കുമോ? ഇതായിരുന്നു ജൊഹന്നാസ് ഫ്രിറ്റ്‌സിന്റെ ചിന്ത. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ഡോ.കുര്‍ട്ട് കൊട്രച്ചാലിന്റെ സഹായത്തോടെ 2001 ല്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു.
ചെറുവിമാനത്തിന്റെ സഹായത്തോടെ പക്ഷികളെ ദേശാടനം പഠിപ്പിക്കുകയാണ് ഫ്രിറ്റസും സംഘവും ചെയ്തത്. വിയന്നയില്‍നിന്ന് 860 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ടസ്‌കനിയിലേക്കും യൂറോപ്പിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പക്ഷികള്‍ ദേശാടനം നടത്താന്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. പക്ഷികളെ ദേശാടനം പഠിപ്പിച്ചതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ ചിത്രങ്ങള്‍
ദേശാടനത്തിന് പുനര്ജന്മം നല്‍കുമ്പോള്‍
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
Photo Credit: WALDRAPP TEAM, Vienna |
|
പക്ഷികളുടെ ദേശാടനത്തിന് പുനര്‍ജന്മം നല്‍കുന്ന ജൊഹന്നസ് ഫ്രിറ്റ്‌സ്. Photo Credit: WALDRAPP TEAM, Vienna |
ദേശാടനത്തിന് പുനര്ജന്മം നല്‍കുമ്പോള്‍