എഴുത്ത്: ജി ഷഹീദ്; ചിത്രങ്ങള്‍ക്ക് കടപ്പാട്: Norwegian Polar Institute, Norway
|
വയസ് 75 കഴിഞ്ഞുവെങ്കിലും നോക്കെത്താത്ത മഞ്ഞിന്‍ സമുദ്രവും ആഞ്ഞുവീശുന്ന ശീതക്കാറ്റും അദ്ദേഹത്തിന് പ്രശ്‌നമല്ല. ധ്രുവക്കരടികളെകുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ആധികാരിക ഗ്രന്ഥം ഈ മേഖലയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇന്നും പ്രചോദനമാണ്. |
|
കാനഡയിലെ ആല്‍ബര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ മുപ്പത് വര്‍ഷത്തോളം ഡോ.സ്റ്റിര്‍ലിങ്ങ് ബയോളജി അധ്യാപകനായിരുന്നു. വകുപ്പ് മേധാവിയായിട്ടാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചത്. |
|
ചെറുപ്പം മുതല്‍ക്ക് തുടങ്ങിയതാണ് ധ്രുവക്കരടികളോടുള്ള ആമുഖ്യം. |
|
ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും സാഹസിക സമുദ്രയാത്ര നടത്തും. നീണ്ട 40 വര്‍ഷങ്ങള്‍ ഇപ്പോള്‍ പിന്നിട്ടു.
|
|
ധ്രുവകരടികളുടെ സ്വഭാവരീതി, ഇരതേടല്‍, സഞ്ചാരം, പ്രജനനം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍ എന്നിവയെക്കുറിച്ചുള്ള അധികാരപഠനങ്ങള്‍ക്ക് വേണ്ടത്ര ലോകശ്രദ്ധ ലഭിച്ചു കഴിഞ്ഞു. |
|
യൂറോപ്പില്‍ ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളാണ് വേനല്‍ക്കാലം. അപ്പോള്‍ തണുപ്പ് അല്‍പ്പം കുറയും എന്ന് മാത്രം. എന്നാലും ധ്രുവസമുദ്രത്തില്‍ കൊടും തണുപ്പായിരിക്കും. |
|
ആഗോളതാപനം മൂലം തണുപ്പിന്റെ കാഠിന്യം ഇപ്പോള്‍ കുറയുന്നുണ്ട്. ധ്രുവത്തില്‍ അല്‍പ്പം ചൂട് എന്ന് പറയാം. വേനല്‍ക്കാലങ്ങലിലും മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടായിരുന്ന താപനില ഇപ്പോള്‍ 5 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നു. അതോടെ മഞ്ഞുരുകാന്‍ തുടങ്ങി. ആഗോള താപനത്തിന്റെ പ്രത്യാഘാതം ഇതാണ്. |
|
കാല്‍നൂറ്റാണ്ടായി ആഗോളതാപനം ലോകശ്രദ്ധയില്‍പ്പെട്ടിട്ട്. താപനിലയില്‍ മാറ്റം വന്നതോടെ ഉത്തരധ്രുവത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്‍ ആശങ്ക ഉയര്‍ത്താന്‍ തുടങ്ങി.
|
|
ധ്രുവക്കരടികള്‍ക്ക് ധ്രുവസമുദ്രത്തില്‍ യാത്രചെയ്യാന്‍ ഒഴുകി നടക്കുന്ന മഞ്ഞിന്‍പാളികള്‍ വേണം. താപനത്തിന്റെ പ്രത്യാഘാതമായി മഞ്ഞുകട്ടകള്‍ ഉരുകി അപ്രത്യക്ഷമാകാന്‍ തുടങ്ങി. |
|
മഞ്ഞുകട്ടകള്‍ ഇല്ലെങ്കില്‍ കരടികളെ അത് പ്രതികൂലമായി ബാധിക്കും. കാരണം കരടികളുടെ പ്രധാന ഇര സമുദ്രത്തിലെ സസ്തനജീവിയായ സീലുകളാണ്. |
|
ഒഴുകി നടക്കുന്ന മഞ്ഞുകട്ടകളുമായി ആഭിമുഖ്യം പുലര്‍ത്തുന്ന ജീവികളാണ് സീലുകള്‍. മഞ്ഞുകട്ടകള്‍ അപ്രത്യക്ഷമായാല്‍ സീലുകളെയും കാണാതാകും. |
|
അതോടെ ധ്രുവക്കരടികളുടെ ഇരതേടല്‍ തടസ്സപ്പെടും. അന്‍പത് ശതമാനം മഞ്ഞുകട്ടയും ഉത്തരധ്രുവസമുദ്രത്തില്‍ കുറയുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
|
|
ഗൗരവമാര്‍ന്ന ഈ പാരിസ്ഥിതികപ്രശ്‌നം ശാസ്ത്രജ്ഞര്‍ വിലയിരുത്തിവരുന്നു. നോര്‍വെയിലെ പോളാര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, അമേരിക്കയില്‍ നാസയ്ക്ക് കീഴിലുള്ള കാലാവസ്ഥാ പഠനകേന്ദ്രം തുടങ്ങിയവയിലാണ് ഗവേഷണങ്ങള്‍ നടത്തുന്നത്. |
|
ആഗോളതാപനത്തിന്റെ തോത് വര്‍ദ്ധിച്ചാല്‍ 2050 ആകുമ്പോഴേക്കും ധ്രുവക്കരടികളില്‍ പകുതിയോളം അപ്രത്യക്ഷമാകുമെന്ന് പോളാര്‍ ശാസ്ത്രജ്ഞര്‍ കരുതുന്നു.
|
|
ഉത്തരധ്രുവരാജ്യങ്ങളായ നോര്‍വ്വെ, ഗ്രീന്‍ലന്‍ഡ്, അമേരിക്ക, റഷ്യ, കാനഡ എന്നിവിടങ്ങളിലായി ഏതാണ്ട് 25000 ഓളം ധ്രുവക്കരടികള്‍ ഇപ്പോള്‍ ഉണ്ടെന്നാണ് കണക്ക്. |