
'കവി' തിളങ്ങിയില്ല ഇന്ത്യയ്ക്ക് നിരാശ
Posted on: 09 Mar 2010
ലോസ് ആഞ്ജലിസ്: കഴിഞ്ഞ തവണ 'സ്ലം ഡോഗ് മില്യണയര്‍' ഓസ്‌കറില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയപ്പോള്‍ ഇക്കുറി നിരാശാനുഭവം. ഹ്രസ്വചിത്ര വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച 'കവി'യായിരുന്നു ഇത്തവണ ഇന്ത്യയുമായി ബന്ധമുള്ള ചിത്രം. അമേരിക്കന്‍ സംവിധായകന്‍ ഗ്രെഗ് ഹെല്‍ഹ ഹിന്ദിയിലെടുത്ത ഈ ചിത്രം അടിമയാകേണ്ടിവന്ന ഒരു ഇന്ത്യന്‍ ബാലന്റെ കഥയാണു പറയുന്നത്. എന്നാല്‍ ഹ്രസ്വ ചിത്രവിഭാഗത്തില്‍ ഡെന്മാര്‍ക്കില്‍ നിന്നുള്ള 'ദ ന്യൂ ടെനന്റ്‌സാ'ണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
