മൂലധനച്ചെലവിന് നല്‍കിയ ഊന്നല്‍ ബജറ്റിന്റെ പ്രത്യേകത - ഐസക്ക്
Posted on: 06 Mar 2010
തിരുവനന്തപുരം: ഒരു കാലത്തുമില്ലാത്തവണ്ണം മൂലധനച്ചെലവിനു നല്‍കിയ ഊന്നലാണ് ഈ വര്‍ഷത്തെ ബജറ്റിന്റെ പ്രധാന പ്രത്യേകതയെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വിലയിരുത്തി. ബജറ്റ് ജനപ്രിയമാണെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
മൂലധനച്ചെലവില്‍ വര്‍ധന വരുത്തിയത് പാവങ്ങള്‍ക്ക് കൊടുക്കാനുള്ളത് പിശുക്കിയിട്ടല്ലെന്നതാണ് ബജറ്റിന്റെ രണ്ടാമത്തെ പ്രത്യേകതയെന്ന് ഐസക്ക് പറഞ്ഞു. സാധാരണക്കാരന്റെ മേല്‍ ഒരു പൈസ പോലും നികുതിഭാരം അടിച്ചേല്പിച്ചിട്ടില്ലെന്നത് മൂന്നാമത്തെ സവിശേഷതയാകുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മൂലധനച്ചെലവ് സംസ്ഥാന വരുമാനത്തിന്റെ 0.6 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത് മൂന്നു മടങ്ങ് വര്‍ധിച്ച് രണ്ടു ശതമാനമായി. ധനമന്ത്രിയെന്ന നിലയിലുണ്ടാക്കിയ ഏറ്റവും വലിയ നേട്ടമായാണ് ഇതിനെ കാണുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാതെ കൂട്ടായി സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായാല്‍ പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഒന്നൊഴികെ എല്ലാം നടപ്പാക്കിയിട്ടുണ്ട്. മറ്റു പെന്‍ഷനൊന്നും ലഭിക്കാത്ത 65 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി മാത്രം നടപ്പായില്ല. ഗുണഭോക്തൃ പട്ടിക തയ്യാറാവാത്തതിനാലാണ് പദ്ധതി നടപ്പാവാത്തത്. ഇപ്പോള്‍ സംസ്ഥാനത്തെ പകുതി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷനുണ്ട്. നാലാഴ്ചത്തെ റേഷന്‍ വാങ്ങാന്‍ 100 രൂപ മതി. ഇതിനു പുറമെ സംസ്ഥാനത്തെ പകുതി ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുമുണ്ട്. കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് 30000 രൂപയാണെങ്കില്‍ സംസ്ഥാനത്തിന്‍േറത് 70000 രൂപയാണ്. കേന്ദ്രത്തിനു മാത്രമല്ല രാജ്യത്താകെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള മറുപടിയാണ് കേരള ബജറ്റെന്ന് ഐസക്ക് പറഞ്ഞു. മറ്റെല്ലാ സംസ്ഥാനങ്ങളും വാറ്റ് നികുതി കൂട്ടി. രാജ്യത്തെ ഏതു കോണ്‍ഗ്രസ് സര്‍ക്കാരാണ് നികുതി കൂട്ടാത്തതെന്നു പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ അദ്ദേഹം വെല്ലുവിളിച്ചു.
ജനങ്ങളുടെ മേല്‍ ഭാരം പതിക്കാത്ത നികുതിയേതര വരുമാന മാര്‍ഗങ്ങളിലാണ് ബജറ്റ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഡാമുകളിലെ ചെളിയും മണലും നീക്കുക വഴി 400 കോടിയുടെ വരുമാനമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നതെങ്കിലും ലഭിക്കുന്ന തുക കുറഞ്ഞത് 600 കോടിയെങ്കിലുമാവും. വരുന്ന നാലഞ്ചു വര്‍ഷത്തേക്ക് പ്രതിവര്‍ഷം 600-1000 കോടി രൂപയുടെ വരുമാനമുണ്ടാക്കുന്ന പരിപാടിയാണിത്. നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ശുപാര്‍ശ ചെയ്യുന്ന നിയമം നിയമസഭ പാസ്സാക്കിയിട്ടുണ്ട്. അതു പ്രകാരം ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍, നിയമം വരുന്നതിനു മുന്‍പ് നിലം നികത്തി പ്രയോജനമുണ്ടാക്കിയവരുണ്ട്. അവരുടെ നടപടി ക്രമീകരിക്കുന്നതിന് സര്‍ക്കാരിന് നികുതി നല്‍കണം. അതിലൂടെ 250 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
സ്ത്രീകള്‍ക്കു മാത്രമായുള്ള പദ്ധതികള്‍ക്ക് നീക്കിവെച്ച ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയതിന്റെ ഇരട്ടിയോളമായിട്ടുണ്ട്. സ്ത്രീകള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗൗരവമായി പരിഗണിച്ച ആദ്യ ബജറ്റാണിത്. സര്‍വകലാശാല വിദ്യാഭ്യാസത്തില്‍ വലിയ അഴിച്ചുപണി ഈ ബജറ്റ് ലക്ഷ്യമിടുന്നു. സര്‍വകലാശാലകള്‍ക്കുള്ള നോണ്‍ പ്ലാന്‍ ഗ്രാന്റ് ഇരട്ടിയാക്കി. ഇത് വിജ്ഞാനസമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തെ ത്വരപ്പെടുത്തും.
വിലക്കയറ്റമെന്നത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. പെട്രോള്‍ വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാവണം. ഒരു കിലോ അരി 8.50 രൂപയ്ക്ക് കേന്ദ്രം തരാന്‍ തയ്യാറായാല്‍ അതു വാങ്ങി എത്ര നഷ്ടം സഹിച്ചായാലും രണ്ടു രൂപയ്ക്കു വിതരണം ചെയ്യും. പെന്‍ഷന്‍ തീയതി ഏകീകരണത്തിലൂടെയുണ്ടായതായി പറയപ്പെടുന്ന അധികബാദ്ധ്യത ക്യാഷ് മാനേജ്‌മെന്റ് പ്രശ്‌നം മാത്രമാണ്. ഇടതുപക്ഷത്തിന് ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാനും അവരുമായി ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഈ ബജറ്റുണ്ടാക്കുമെന്നും ധനമന്ത്രി വിലയിരുത്തി.