നഗരമേഖലയ്ക്ക് 901 കോടി
Posted on: 05 Mar 2010
തിരുവനന്തപുരം: നഗരമേഖലയ്ക്ക് 901 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 294.9 കോടി രൂപ വികസന ഫണ്ടായും 88.01 കോടി ജനറല്‍ പര്‍പ്പസ് ഗ്രാന്റായും 37.73 കോടി മെയിന്റനന്‍സ് ഗ്രാന്റായും വകയിരുത്തി. ജെ. എന്‍. യു. ആര്‍. എം പദ്ധതിക്കും നഗരസുസ്ഥിര പദ്ധതിക്കുമായി 514 കോടി രൂപയും യുഡിസ്മാറ്റില്‍ നിന്ന് 169 കോടി രൂപയുമാണ് ഇക്കൊല്ലം ലഭിക്കുക. ചേരി വികസനത്തിനും നഗരദരിദ്രര്‍ക്കും വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ക്ക് 170 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
കാപ്പിറ്റല്‍ സിറ്റി പ്രോഗ്രാമിന് പത്തര കോടി രൂപയും നഗരമേഖലയില്‍ ആധുനിക അറവുശാലകള്‍ നിര്‍മ്മിക്കുന്നതിന് 13 കോടി രൂപയും വകയിരുത്തി. ജില്ലാ ആസൂത്രണ സമിതികള്‍ക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് ആറു കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്.