
ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം
Posted on: 05 Mar 2010
ക്ലാസ്‌ഫോര്‍ ജീവനക്കാരുടെ പെണ്‍മക്കള്‍ക്ക് ലഭിക്കുന്ന വിവാഹ ധനസഹായ വായ്പ 30000 രൂപയായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു. ഈ വായ്പയുടെ പലിശ ഒന്‍പത് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി കുറയ്ക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നടപ്പില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്' പദ്ധതി നിലവിലുണ്ടെങ്കിലും താഴെ തലങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും യഥാസമയം ഇത് ലഭിക്കാറില്ല. ഇത് പരിഹരിക്കുന്നതിന് വെബ് അധിഷ്ഠിത സീനിയോറിറ്റി സംവിധാനം ഏര്‍പ്പെടുത്തും. പുതുതായി സര്‍വീസില്‍ വരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും 'ഇന്‍സെക്ഷന്‍ ട്രെയിനിങ്' ഐ.എം.ജിയുടെ ചുമതലയില്‍ നല്‍കും. മലബാറിലെ കാവുകളിലെ ആചാരസ്ഥാനികള്‍ക്കും കോലധാരികള്‍ക്കും പ്രതിമാസ അലവന്‍സ് നല്‍കുന്നതിനായി ഒരു കോടി രൂപ വകയിരുത്തും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തിലെ അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമ-പൊതുപ്രവര്‍ത്തകര്‍ക്കുള്ള പ്രോത്സാഹനം തുടരും. ഇതിലേക്കായി 50 ലക്ഷം രൂപ വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
