state budget

ബജറ്റ് പുസ്തക ചട്ടയിലും വൈലോപ്പിള്ളി

Posted on: 05 Mar 2010


വൈലോപ്പിള്ളി കവിതകളുടെ ഹരിതസ്വാധീനത്താല്‍ തയ്യാറാക്കിയ ബജറ്റ്പ്രസംഗം പുസ്തക രൂപത്തിലായപ്പോഴും രൂപകല്പനയ്ക്ക് കവിയുടെ സ്വാധീനം.

1947-ല്‍ പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്' എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ബജറ്റ് പുസ്തകത്തിന്റെ കവര്‍ രൂപകല്പന ചെയ്യാന്‍ ധനകാര്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. കന്നിക്കൊയ്ത്തിനുവേണ്ടി കവി തന്നെ വരച്ച ചിത്രമാണ് ബജറ്റ് പുസ്തകത്തിന്റെ മുന്‍ കവറില്‍ ചേര്‍ത്തിട്ടുള്ളത്. എല്‍സ്‌വര്‍ത്ത് കെല്ലിയുടെ 'റെഡ് ബ്ലൂ ഗ്രീന്‍' എന്ന ചിത്രമാണ് പിന്‍കവറില്‍. തന്റെ ബജറ്റിന് സാമൂഹ്യനീതിയുടെ ചുവപ്പും പരിസ്ഥിതിയുടെ പച്ചയുമുണ്ടെന്ന് ധനമന്ത്രി ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തുല്യതയുടെയും നീതിയുടെയും ഈരടികളാണ് കന്നിക്കൊയ്ത്തിലുള്ളതെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.




MathrubhumiMatrimonial