
ഭൂമി രജിസ്‌ട്രേഷന് ചെലവ് കുറയും
Posted on: 05 Mar 2010

സര്‍ക്കാര്‍ ഭവന പദ്ധതികളുടെ സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി.
1500 സിസിക്ക് മുകളിലുള്ള കാറുകളുടെ നികുതി 8 ശതമാനമാക്കി. ഇതോടെ ആഢംബര കാറുകളുടെ വില കൂടും. വീര്യം കൂടിയ മദ്യത്തിനും വില ഉയരും. അതേസമയം, ബിയര്‍, വൈന്‍ എന്നിവയുടെ വില കുറയും. റീസൈക്കിള്‍ ഉത്പന്നങ്ങള്‍ക്കും വില കുറയും. ഇറക്കുമതി പഞ്ചസാരയ്ക്ക് നികുതി ഒഴിവ് ഏര്‍പ്പെടുത്തി. ജപമാല , വിഭൂതി, രുദ്രാക്ഷം എന്നിവയ്ക്ക് നികുതിയില്ല.
സ്വര്‍ണത്തിന്റെ കോംപോണ്ട് നികുതി കൂട്ടി. ഡി.ടി.എച്ചിന് ആഡംബര നികുതി ഏര്‍പ്പെടുത്തി.
നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന ലക്ഷ്യമിടുന്നതായി ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
