budget head

പുകവലി നിര്‍ത്താം; ബലൂണ്‍ വാങ്ങാം

Posted on: 27 Feb 2010


ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമതിയത് പുകവലി നിര്‍ത്താനുള്ള സന്ദേശമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി.

''വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ വലി നിര്‍ത്തിയതാണ്. മറ്റുള്ളവരും ഈ രീതി പിന്തുടരണം. പുകവലി ആരോഗ്യത്തിന് ഹാനികരമാണ്'' - പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടിക്കൊണ്ട് പ്രണബ് വിശദീകരിച്ചു.

അതേസമയം ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ആഹ്ലാദം പകരുന്ന ബലൂണുകളെ നികുതിയില്‍നിന്ന് ഒഴിവാക്കുന്നതായും പ്രണബ് കൂട്ടിച്ചേര്‍ത്തു.

''ബലൂണുകള്‍ കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നു. ഇത് അവരുടെ അമ്മമാരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും'' - ബജറ്റ് അവതരണത്തിനിടെ പ്രണബ് പറഞ്ഞു.

സുഗന്ധ പുകയില, ചവയ്ക്കുന്ന പുകയില, മൂക്കുപൊടി തുടങ്ങിയവയ്ക്കും എകൈ്‌സസ് തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. ചവയ്ക്കുന്ന പുകയിലയ്ക്ക് ലെവി ഏര്‍പ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.




MathrubhumiMatrimonial