ഭവന വായ്‌പാ പലിശയിളവ് 2011 മാര്‍ച്ച് 31വരെ
Posted on: 26 Feb 2010
ന്യൂഡല്‍ഹി: നഗരങ്ങളിലെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിലൂടെ 'സ്വര്‍ണ ജയന്തി ശഹരി റോസ്ഗാര്‍ യോജന' ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗരവികസനത്തിനുള്ള നീക്കിവെപ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. 3,060 കോടിയില്‍നിന്ന് 5,400 കോടിയായാണ് ഇത് വര്‍ധിപ്പിച്ചിട്ടുള്ളത്. ഭവനനിര്‍മാണത്തിനും നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമുള്ള തുക മുന്‍ വര്‍ഷത്തെ 850 കോടിയില്‍നിന്ന് 2010-11 വര്‍ഷം ആയിരം കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
പത്തു ലക്ഷംവരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ് നല്‍കാനുള്ള പദ്ധതി 2011 മാര്‍ച്ച് 31വരെ നീട്ടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2009-10 വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത്. 20 ലക്ഷത്തിനു താഴെ ചെലവ്‌വരുന്ന ഭവന നിര്‍മാണത്തിനാണ് ഈ ഇളവ് ബാധകം. ഇതിനായി 2010-11 വര്‍ഷം ബജറ്റില്‍ 700 കോടി വകയിരുത്തി.
നഗരങ്ങളിലെ ചേരിനിവാസികളുടെ പുനരധിവാസത്തിനുള്ള 'രാജീവ് ആവാസ് യോജന' നടപ്പുവര്‍ഷംതന്നെ പ്രാവര്‍ത്തികമാക്കും. ഇതിനായി 1,270 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.