കാര്‍ഷിക വായ്‌പ തിരിച്ചടയ്ക്കല്‍ കാലാവധി നീട്ടി; ഒരു ശതമാനംകൂടി പലിശയിളവ്
Posted on: 26 Feb 2010
എം.കെ. അജിത്കുമാര്‍
ന്യൂഡല്‍ഹി: കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, കാര്‍ഷികോത്പന്നങ്ങള്‍ പാഴാകുന്നത് തടയല്‍, കാര്‍ഷിക വായ്പ, ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് പ്രോത്‌സാഹനം എന്നിവയിലൂടെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പൊതുബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രധാന നടപടികള്‍:
* കാര്‍ഷികവായ്പകളുടെ തിരിച്ചടവ്കാലം ആറുമാസത്തേക്ക് നീട്ടി. ഇക്കൊല്ലം ജൂണ്‍ 30 വരെ വായ്പകള്‍ തിരിച്ചടയ്ക്കാം. 2009 ഡിസംബര്‍ 31ന് മുമ്പ് വായ്പകള്‍ തിരിച്ചടയ്ക്കണമെന്നായിരുന്നു മുന്‍ നിര്‍ദേശം. * ഹ്രസ്വകാലത്തേക്കുള്ള വിളവായ്പകള്‍കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കഴിഞ്ഞകൊല്ലം പ്രഖ്യാപിച്ച ഒരു ശതമാനം അധികപലിശയിളവ് ഈ സാമ്പത്തികവര്‍ഷം രണ്ടു ശതമാനമാക്കി. ഇതോടെ മൊത്തം അഞ്ചുശതമാനം പലിശയിളവ് ലഭിക്കും.
* 2010ല്‍ കാര്‍ഷികവായ്പയ്ക്കായി 3,75,000 കോടി രൂപ. നടപ്പുവര്‍ഷം ഇത് 3,25,000 കോടി.
* ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കിഴക്കന്‍ യു.പി., പശ്ചിമബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളില്‍ ഗ്രാമസഭകളുടെ സഹായത്തോടെ ഹരിതവിപ്ലവം-400 കോടി വകയിരുത്തും.
* 60,000 ''പയറുവര്‍ഗ-എണ്ണക്കുരു ഗ്രാമങ്ങള്‍'-300 കോടി രൂപ.
* ജൈവസംരക്ഷണം, വിഭവങ്ങള്‍ പാഴാക്കാതെയുള്ള കൃഷി എന്നിവയ്ക്ക് 200 കോടി രൂപ.
* പുതിയതായി അഞ്ചു മെഗാ ഭക്ഷ്യ പാര്‍ക്കുകള്‍-ഇപ്പോഴുള്ള പത്തിനു പുറമേയാണിത്.
* വന്‍കിട ശീതീകരണശാലകള്‍ക്ക് വിദേശവായ്പയും ആകാം-മത്സ്യ, പഴ, കാര്‍ഷികോത്പന്നങ്ങള്‍ക്ക് പ്രയോജനപ്പെടും.