budget head

മുരടിപ്പിക്കുന്ന ബജറ്റെന്ന് ഐസക്

Posted on: 26 Feb 2010


തിരുവനന്തപുരം: പ്രണബ് മുഖര്‍ജിയുടേത് മുരടിപ്പുണ്ടാക്കുന്ന ബജറ്റാണെന്ന് കേരള ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ചെലവിന്റെ വര്‍ദ്ധന വെറും എട്ട് ശതമാനം മാത്രമാണ്. പൊതുവിതരണം ശക്തിപ്പെടുത്താതെ വെട്ടിച്ചുരുക്കാനിടയാക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റേത്.

ഇപ്പോള്‍ വിലക്കയറ്റം ഭക്ഷ്യവസ്തുക്കളുടേത് മാത്രമായിരുന്നു. ഇനി ഈ സ്ഥിതി മാറും. ധനകമ്മി വെട്ടിക്കുറച്ചും വിദേശനിക്ഷേപം കൂട്ടിയും പൊതുമേഖല സ്വകാര്യവല്‍ക്കരിച്ചുമാണ് സാമ്പത്തികമാന്ദ്യത്തെ നേരിടുന്നത്. കോര്‍പ്പറേറ്റ് മേഖലയെ മാത്രമാണ് ബജറ്റിലൂടെ മന്ത്രി വിശ്വാസത്തിലെടുക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.







MathrubhumiMatrimonial