budget head

ബജറ്റ് സന്തുലിതമെന്ന് വ്യവസായ മേഖല

Posted on: 26 Feb 2010


ന്യൂഡല്‍ഹി: ബജറ്റ് പൊതുവെ സന്തുലിതമാണെന്ന് രാജ്യത്തെ കോര്‍പറേറ്റ് മേഖല അഭിപ്രായപ്പെട്ടു. എന്നാല്‍ മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തിയതിനെ വ്യവസായ മേഖല ഒന്നടങ്കം അപലപിച്ചു.

വളര്‍ച്ച തുടരാന്‍ സഹായിക്കുന്നതാണ് ഈ ബജറ്റെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രസിഡന്റ് വേണു ശ്രീനിവാസന്‍ പറഞ്ഞു. ആദായ നികുതി സ്ലാബിലെ പരിഷ്‌ക്കാരം സ്വാഗതം ചെയ്യുന്നു. എന്നാല്‍ മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് ഉയര്‍ത്തിയതു മാത്രമാണ് ബജറ്റിലെ ഒരേയൊരു കരടെന്നും അദ്ദേഹം വ്യക്തമാക്കി.

ധനക്കമ്മി 6.9 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമം നല്ല നടപടിയാണെന്ന് വ്യവസായ- വാണിജ്യ ചേംബറുകളുടെ അപെക്‌സ് ബോഡിയായ ഫിക്കിയുടെ പ്രസിഡന്റ് ഹര്‍ഷപതി സിംഘാനിയ പറഞ്ഞു.



MathrubhumiMatrimonial