
ആദായ നികുതി ഘടനയില്‍ മാറ്റം
Posted on: 26 Feb 2010

നേരത്തെ 1.6 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയായിരുന്നു 10 ശതമാനം നികുതി. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 20 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരുന്നു.
ആ ഘടനയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കിന്നത്. 1.6 ലക്ഷം വരെയുള്ള അടിസ്ഥാനഘടനയില്‍ മാറ്റമില്ലെങ്കിലും മൂന്ന് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ള എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന നികുതി പരിഷ്‌കരണമാണ് ഇപ്പോഴത്തേത്. ഈ വരുമാനപരിധിയില്‍ വരുന്നവര്‍ക്ക് 10 ശതമാനം ഇളവാണ് ലഭിക്കുക. ഇടത്തരം വരുമാനക്കാര്‍ക്കും കച്ചടവടക്കാര്‍ക്കും ഇത് ആശ്വാസം പകരും.
പുതിയ ഘടനയനുസരിച്ച് അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാളിന് 55620 രൂപ ആദായ നികുതിയായിരുന്നത് 35019 രൂപയായി കുറയും. 20601 രൂപയുടെ നേട്ടം. 10 ലക്ഷം രൂപ വരുമാനമുള്ളയാളിന് നികുതി 210120 രൂപയില്‍ നിന്ന് 158619 രൂപയായി കുറയും. 51501 പോയിന്റിന്റെ നേട്ടം.
