ആരോഗ്യ ഗവേഷണത്തിന് പെരുമാറ്റ സംഹിതാനിയമം വരും
Posted on: 04 Jan 2010
തിരുവനന്തപുരം: ആരോഗ്യ ഗവേഷണ രംഗത്തെ അനഭിമത പ്രവണതകള്‍ നിയന്ത്രിക്കാന്‍ പെരുമാറ്റ സംഹിതാനിയമം കൊണ്ടുവരാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി.എം. കട്ടോച്ച് പറഞ്ഞു.
ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവിന്റെ പശ്ചാത്തലത്തില്‍ ഗവേഷണരംഗത്തെ പെരുമാറ്റച്ചട്ടങ്ങള്‍ കണിശമായി പാലിക്കേണ്ടതുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് തടയാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് 2004 മുതല്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഈ ബില്‍ നിയമമാക്കണമെന്ന് ഐ.സി.എം.ആര്‍. താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലെ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങള്‍കൂടി പങ്കാളികളായില്ലെങ്കില്‍ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നത് കാര്യക്ഷമമാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.