പുരസ്‌കാര സമര്‍പ്പണത്തിന് സാക്ഷിയായി മകനും
Posted on: 04 Jan 2010
അച്ഛന്റെ പേരിലുള്ള പുരസ്‌കാരസമര്‍പ്പണത്തിന് സാക്ഷിയാകാന്‍ രാമചന്ദ്രന്‍ പനമ്പിള്ളിയുമെത്തി. മുംബൈയില്‍ എന്‍ജിനീയറായിരുന്ന രാമചന്ദ്രന്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ചടങ്ങ് തുടങ്ങുന്നതിന് ഏറെ മുമ്പെയെത്തിയ അദ്ദേഹത്തെ എ.കെ.ആന്റണിയും വയലാര്‍ രവിയും രമേശ് ചെന്നിത്തലയും ആശ്ലേഷിച്ച് സ്മരണപുതുക്കി. പ്രധാനമന്ത്രിയുടെ സമീപത്തേയ്ക്ക് രാമചന്ദ്രനെ വിളിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.
***
'പഴശ്ശിരാജ' ഫെയിം ശരത്കുമാറിന് കനകക്കുന്നില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നിറഞ്ഞ കൈയടി. പഴശ്ശിരാജയില്‍ 'എടച്ചേന കുങ്കനെ' അവതരിപ്പിച്ച ശരത്കുമാറിനെ കെ.കരുണാകരന്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം നടന്‍ മോഹന്‍ലാല്‍, കവയിത്രി സുഗതകുമാരി എന്നിവരും വേദിയില്‍ രണ്ടാംനിരയിലുണ്ടായിരുന്നു. വേദി വിടുംമുമ്പ് ഇവരെയെല്ലാം അടുക്കല്‍ വിളിച്ച് പരിചയപ്പെടാനും ഡോ.മന്‍മോഹന്‍സിങ് സമയം കണ്ടെത്തി.
***
കേരളത്തിന് സാംസ്‌കാരിക സംഭാവന നല്‍കിയവരില്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് മൂന്നുപേരെ-രാജാരവിവര്‍മ, ടി.എസ്.പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍. ടി.എസ്.പിള്ള ആരായിരിക്കാമെന്ന് സംശയമുയര്‍ന്നെങ്കിലും തകഴി ശിവശങ്കരപ്പിള്ളയെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് കരുതുന്നു.