12 കോടിരൂപ അധികമായി നല്‍കും -വി.എസ്.
Posted on: 04 Jan 2010
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12 കോടി രൂപ അധികമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. നേരത്തെ മൂന്നുകോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. ഇതിന് പുറമേ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സമാഹരിക്കുന്ന തുകയുടെ 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, കേന്ദ്രമന്ത്രി ഡോ. ശശിതരൂര്‍, മന്ത്രി എം. വിജയകുമാര്‍, മന്ത്രി സി. ദിവാകരന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ.എന്‍. പണിക്കര്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. മന്ത്രി എം.എ. ബേബി നന്ദി പറഞ്ഞു.
കേന്ദ്രമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭാര്യ ഗുര്‍ചരണ്‍കൗര്‍, ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ ഭാര്യ കമലാതായ് ഗവായ്, ഇന്‍ഫോസിസിന്റെ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍, ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. ബാഷി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജയകൃഷ്ണന്‍, ജി. വിജയരാഘവന്‍, ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം തുടങ്ങിയവരടക്കം ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.