ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം
Posted on: 20 Dec 2009

ക്രി
സ്മസ് അഥവാ യേശുവിന്റെ ജനനത്തിരുനാള്‍ സമാധാനത്തിന്റെ തിരുനാളാണ്. സമാധാനമുള്ള മനസ്സുകള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെയും ഒരുമയുടെയും തിരുനാള്‍തന്നെ. യേശുജനനം നമുക്ക് വാഗ്ദാനംചെയ്യുന്ന സമാധാനം യാന്ത്രികമായി കിട്ടുന്നതല്ല. അത് നാം ആര്‍ജിച്ചെടുക്കേണ്ടതാണ്. സഹനത്തിന്റെ വഴി പിന്തുടരുന്നവര്‍ക്കാണ് യേശുവിന്റെ ജനനം സമാധാനത്തിന്റെ തിരുനാളാകുന്നത്. യേശു ആരുടെയൊക്കെ ഹൃദയങ്ങളില്‍ വന്നുപിറക്കുന്നുവോ അവര്‍ക്കെല്ലാം അവിടുന്ന് വാഗ്ദാനംചെയ്യുന്ന സമാധാനം കിട്ടുന്നു. പക്ഷേ, ദൈവത്തെ കൂടാതെ എല്ലാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ലോകത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വെറും ഭോഷത്തമാണ്. യേശു ചില ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. ആ ആദര്‍ശങ്ങളാണ് സമാധാനം ലഭ്യമാകുന്ന ഒരു ജീവിതത്തിലേയ്ക്ക് മനുഷ്യനെ നയിക്കുന്നത്. ബലപ്രയോഗംകൊണ്ടോ യുദ്ധങ്ങള്‍കൊണ്ടോ സമാധാനം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നത് മഠയത്തരമാണ് എന്ന് യേശുവിന്റെ ജീവിതാദര്‍ശങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. ഏതൊരു യുദ്ധവും മറ്റൊരു യുദ്ധത്തിന് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. ചരിത്രം അതാണ് നമുക്കുതരുന്ന പാഠം. എന്നാല്‍ പാഠം പഠിക്കാന്‍ മനുഷ്യന്‍ പലപ്പോഴും തയ്യാറാകുന്നില്ല. ദൈവം എല്ലാവരുടെയും പൊതു പിതാവാണെന്നും മനുഷ്യരെല്ലാം സഹോദരീ സഹോദരന്മാരാണെന്നും അവര്‍ പരസ്പരം സ്നേഹത്തിലും ഒരുമയിലും കഴിയേണ്ടവരാണെന്നും ഉള്ള സത്യം അംഗീകരിക്കുന്നവരാണ് ദൈവകൃപ ലഭിച്ചവര്‍. അവര്‍ക്കാണ് സമാധാനം കിട്ടാന്‍പോകുന്നത്. ഇത് മറ്റൊരു വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. മനുഷ്യജീവന്‍ ദൈവദാനമാണെന്നും ഓരോ മനുഷ്യനും വിലപ്പെട്ട ജീവന്റെ ഉടമസ്ഥനെന്ന നിലയില്‍ ബഹുമാനിക്കപ്പെടേണ്ടവനോ പെടേണ്ടവളോ ആണെന്ന വസ്തുതയാണത്. മറ്റു വാക്കുകളില്‍ പരസ്പര സ്നേഹമാണത്. പരസ്പരസ്നേഹം പങ്കുവയ്ക്കുന്നതിലേയ്ക്ക് മനുഷ്യരെ നയിക്കുന്നു. അഥവാ നയിക്കണം. ക്രിസ്മസ് ഇപ്രകാരം സഹനത്തിന്റെയും പരസ്പര പങ്കുവയ്ക്കലിന്റെയും ബഹുമാനിക്കലിന്റെയും തിരുനാളാണ്. അത് പ്രകടിപ്പിക്കാന്‍വേണ്ടിയാണ് ക്രിസ്മസ്സിന് ആശംസക്കാര്‍ഡുകള്‍ അയയ്ക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതും. അവ അയയ്ക്കുന്നവര്‍ ആത്മാര്‍ഥതയോടെ അത് ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ സമാധാനം ഉണ്ടാകും എന്നത് നിസ്സംശയമാണ്.
ക്രിസ്മസ് ഒരു വിപണന കാലഘട്ടമായി ഇന്ന് മാറിയിരിക്കുന്നു. കച്ചവടത്തില്‍ എപ്പോഴും ലാഭേച്ഛയുണ്ട്. ക്രിസ്മസ്സിനെ ലാഭേച്ഛയോടെ മാത്രം നോക്കിക്കാണുന്നവര്‍ക്ക് അത് തരുന്ന സമാധാനം അനുഭവിക്കാനോ മറ്റുള്ളവര്‍ക്ക് അത് കൊടുക്കാനോ കഴിയുകയില്ല. സ്വയം ചെറുതാകുകയും മറ്റുള്ളവര്‍ക്കുവേണ്ടി പീഡകള്‍ സഹിക്കുകയും പൂര്‍ണമായും സ്വയം മറ്റുള്ളവര്‍ക്ക് ദാനംചെയ്യുകയുംചെയ്ത യേശുവിനെ അനുകരിക്കുന്നവര്‍ക്കാണ് ക്രിസ്മസ് വാഗ്ദാനംചെയ്യുന്ന സമാധാന വാഹകരാകാന്‍ കഴിയുന്നത്. അതിനാല്‍ ക്രിസ്മസ്സിനെയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയും നമുക്ക് അവയുടെ യഥാര്‍ഥ അര്‍ഥത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാം. അതിലൂടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും നമുക്ക് സമാധാനമുണ്ടാകട്ടെ. ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരു ക്രിസ്മസ് ഏവര്‍ക്കും ആശംസിക്കുന്നു.