
കാവാലത്ത് വൈദികരുടെ നേതൃത്വത്തില്‍ പുഞ്ചക്കൊയ്ത്ത്
Posted on: 27 Mar 2008

50 ഏക്കറുള്ള കൂവക്കാട് പാടത്താണ് കൊയ്ത്തു നടന്നത്. വികാരി ജനറാള്‍ ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, ലിസിയോ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരും തൊഴിലാളികളും യുവദീപ്തി പ്രവര്‍ത്തകരും അരിവാളുമായി പാടത്തിറങ്ങി, വീണടിഞ്ഞനെല്ല്, തൊഴിലാളികള്‍ക്കൊപ്പം, കൊയ്തു.
കന്യാസ്ത്രീകളും വീട്ടമ്മമാരും കൊയ്യാനിറങ്ങി. മാര്‍ ജോസഫ് പൗവത്തില്‍ സന്ദേശം നല്‍കി. ഫാ. ജയിംസ് മാളിയേക്കല്‍, ചാസ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജേക്കബ്ബ് കാട്ടടി, ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം, ഫാ. തേജസ്സ് പാറയ്ക്കല്‍, ഫാ. ആന്റണി പള്ളത്തുകുഴി, ഫാ. മാത്യു പടിഞ്ഞാറെക്കുറ്റ്, ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജേക്കബ്ബ് ളാനിത്തോട്ടത്തില്‍ എന്നിവരും കൊയ്ത്തില്‍ പങ്കെടുത്തു.
വ്യാഴാഴ്ച മുതല്‍ അഞ്ചുദിവസം രാമങ്കരി, മുട്ടാര്‍, വെളിയനാട്, കാവാലം എന്നിവിടങ്ങളിലും സേവന ക്കൊയ്ത്തിന് ആളുകളെ സജ്ജരാക്കുമെന്ന് ഫാ. തോമസ് പീലിയാനിക്കല്‍ അറിയിച്ചു.
