അല്‍ ഹജ്ജാറിന്റെ മാസ്മരികതയില്‍
Posted on: 19 Nov 2009
എം.കെ. സന്തോഷ്, മസ്‌ക്കറ്റ്

ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. 2007 നവംബറില്‍ കൊച്ചിയില്‍ നിന്നും എന്നെയും കൊണ്ടു പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനം മൂന്നര മണിക്കൂര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മീതെ പറന്നതിനൊടുവില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ലാന്‍ഡ് ചെയ്യാനായി താഴ്ന്നുതുടങ്ങി. വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഒമാന്‍ എന്ന രാഷ്ട്രം അതിന്റെ 'ഫസ്റ്റ് ഇംപ്രഷന്‍' എനിക്കു പകരുകയായിരുന്നു. പൗരുഷം തുളുമ്പുന്ന അല്‍ ഹജ്ജാര്‍ മലനിരകളുടെ ആകാശക്കാഴ്ച നല്‍കുന്ന അനുഭവം അവര്‍ണനീയമായിരുന്നു. പ്രവാസജീവിതം രണ്ടുവര്‍ഷം പിന്നിടാനൊരുങ്ങുമ്പോഴും മസ്‌ക്കറ്റ് അല്ലെങ്കില്‍ ഒമാന്‍ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലോടിയെത്തുന്നത് അല്‍ ഹജ്ജാര്‍ മലനിരകളൊരുക്കുന്ന മാസ്മരിക ദൃശ്യവിരുന്നു തന്നെയാണ്.
മലകളും പര്‍വതങ്ങളും നദികളുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെയും സംസ്‌കൃതിയുടെയും ഭാഗമാണെങ്കിലും പൂര്‍വ്വഅറേബ്യയിലെ അല്‍ ഹജ്ജാര്‍ മലകള്‍ ഒമാനിലെ കേരളീയരായ പ്രവാസികളെയും ഒമാനിലെത്തുന്ന മലയാളികളായ സഞ്ചാരികളെയും തീര്‍ച്ചയായും സ്വാധീനിക്കും. പച്ചപ്പുനിറഞ്ഞ കേരളത്തിലെ മലകള്‍ക്ക് സ്‌ത്രൈണഭാവം ആരോപിക്കാമെങ്കില്‍ യു.എ.ഇ. യില്‍ തുടങ്ങി വടക്കന്‍ ഒമാനില്‍ നാനൂറോളം കിലോമീറ്ററുകള്‍ നീണ്ട് ഒമാന്റെ കിഴക്കന്‍ തീരപട്ടണമായ സുറില്‍ അവസാനിക്കുന്ന അല്‍ ഹജ്ജാറിന് തികഞ്ഞ പൗരുഷഭാവമാണുള്ളത്.
'മാസ്‌കുലിന്‍ മൗണ്ടന്‍സ് ഓഫ് മസ്‌ക്കറ്റ്' എന്ന ആംഗലേയവാചകം ഒമാനിലെ മലനിരകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാം. മരുഭൂമിയിലെ മലനിരകളായതിനാല്‍ പര്‍വതോപരിതലങ്ങളില്‍ പച്ചപ്പിനുപകരം പാറക്കൂട്ടങ്ങളാണ് നിറഞ്ഞിരിക്കുന്നത്. മലകളുടെ പൗരുഷഭാവത്തിന്റെ രഹസ്യവും മറ്റൊന്നല്ല. ചെങ്കല്ലിന്റെ നിറമുള്ള ചില മലകള്‍ക്ക് ഈജിപ്തിലെ പിരമിഡുകളുടെ രൂപഭാവങ്ങളാണ്. മസ്‌ക്കറ്റ് നഗരത്തിന്റെ ഭാഗമായ റുവി, അല്‍ ഖുറം തുടങ്ങിയ മേഖലകളില്‍ അല്‍ ഹജ്ജാര്‍ മലനിരകള്‍ ഒമാന്‍ ഉള്‍ക്കടലിനെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. കടലും മലയും സംഗമിക്കുന്ന അപൂര്‍വതയാണ് മസ്‌ക്കറ്റ് നഗരത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നത്.

മാസങ്ങള്‍ നീണ്ട ഒമാന്‍വാസത്തിന്റെ ഭാഗമായി അല്‍ ഹജ്ജാര്‍ മലകളെ കണ്‍നിറയെ കാണാനും അടുത്തറിയാനും എനിക്ക് അവസരം ലഭിക്കുന്നത് ഈയടുത്ത കാലത്തുമാത്രമാണ്. ഇതിനുപ്രധാനകാരണം കുറച്ചുനാള്‍ മുമ്പ് മാത്രമാണ് എനിക്ക് ഒമാന്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതും ഞാന്‍ ഒരു കാര്‍ സ്വന്തമാക്കിയതും എന്നതാണ്. (ഗള്‍ഫ് നാടുകളില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുകയെന്നത് പാവപ്പെട്ട ഇന്ത്യക്കാര്‍ക്ക് ഒരു ഭഗീരഥപ്രയത്‌നം തന്നെയാണ് എന്നാണ് എന്റെ അനുഭവം!)
ഒമാനിലെ അല്‍ ഹജ്ജാര്‍ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മേഖലയായ ജബല്‍ അഖ്ദറിലേക്കാണ് ഞാനും കുടുംബവും റമദാന്‍ അവധിക്കാലത്ത് യാത്ര പോയത്. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍നിന്നും 150 കിലോമീറ്റര്‍ ദൂരെയാണ് ജബല്‍ അഖ്ദര്‍ മലനിരകള്‍. ചരിത്രപ്രാധാന്യമുള്ള പട്ടണമായ നിസ്വയില്‍ നിന്നും റോഡുമാര്‍ഗം ഏതാണ്ട് 70 കിലോമീറ്റര്‍ മാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒട്ടകങ്ങളുടെ വിഹാരകേന്ദ്രമായ ജബല്‍ അഖ്ദര്‍ മേഖലയിലെ ജബല്‍ ഷാംസാണ് ഒമാനിലെയും കിഴക്കന്‍ അറേബ്യയിലേയും തന്നെ ഏറ്റവും ഉയര്‍ന്ന ഭൂഭാഗം. സമുദ്രനിരപ്പില്‍ നിന്നും എകദേശം 3000 മീറ്റര്‍ ഉയരത്തിലാണ് ജബല്‍ ഷാംസ്. രുചികരമായ മാതളം, നാരങ്ങ, ആപ്രിക്കോട്ട്, പീച്ച്, വാല്‍നട്ട്, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങളും സുഗന്ധദ്രവ്യങ്ങളുണ്ടാക്കാനുപയോഗിക്കുന്ന പനിനീര്‍ച്ചെടികളും ചോളവുമൊക്കെ ധാരാളമായി വളരുന്ന ജബല്‍ അഖ്ദര്‍ ഭൂപ്രകൃതിയില്‍ ഒമാന്റെ മറ്റുഭാഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ജബല്‍ അഖ്ദര്‍ എന്ന വാക്കിന്റെ അര്‍ഥം ഹരിതപര്‍വതം (ദ ഗ്രീന്‍ മൗണ്ടന്‍സ്ി) എന്നാണ്. മരുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി സസ്യലതാദികള്‍ വളരുന്ന പ്രദേശത്തിന് ജബല്‍ അഖ്ദര്‍ എന്ന പേര് തികച്ചും അന്വര്‍ഥമാണ്. ജബല്‍ ഷാംസ് എന്ന വാക്കിനെ മലയാളത്തില്‍ സൂര്യപര്‍വതം എന്നു മൊഴിമാറ്റാം.

ഹരിതപര്‍വതം എന്നു പേരുണ്ടെങ്കിലും ജബല്‍ അഖ്ദറിന്റെ മുഴുവന്‍ ഭാഗങ്ങളും പച്ചപ്പുനിറഞ്ഞതാണെന്ന് ധരിക്കരുത്. പര്‍വതോപരിതലത്തിന്റെ മിക്കവാറും ഭാഗങ്ങള്‍ മരുപ്രദേശങ്ങള്‍ തന്നെയാണ്. ഉയര്‍ന്ന ഭാഗങ്ങളില്‍ പ്രതിവര്‍ഷം 300 മില്ലിമീറ്ററിനടുത്ത് മഴ ലഭിക്കാറുണ്ട്. പര്‍വതോപരിതലത്തല്‍ കുറ്റിച്ചെടികളും മരങ്ങളും വളരാനും കാര്‍ഷികാവശ്യത്തിനും ഈ മഴലഭ്യത സാഹചര്യമൊരുക്കുന്നു. ഭീമാകാരമാര്‍ന്ന പാറക്കൂട്ടങ്ങളും ശീതൡമയാര്‍ന്ന മാരുതനുമായാണ് വേനല്‍ക്കാലത്ത് ജബല്‍ അഖ്ദര്‍ സഞ്ചാരികള്‍ക്ക് സ്വാഗതമോതുന്നത്.
പതിനയ്യായിരത്തിനടുത്തുവരുന്ന ജബല്‍ അഖ്ദറിലെ സ്ഥിരവാസികളില്‍ ഭൂരിഭാഗവും പുരാതന അറബിക് ഗോത്രത്തില്‍പ്പെട്ട ബാനി റിയാം (അല്‍ റിയാമി) കുടുംബത്തില്‍പ്പെട്ടവരാണ്. പര്‍വതനിവാസികളുടെ പുതുതലമുറക്കാറില്‍ മിക്കവരും തൊഴില്‍പരമായ കാര്യങ്ങള്‍ക്കായി നിസ്വ, ഇസ്‌കി, ഇബ്ര തുടങ്ങിയ താഴ്‌വരയിലെ പട്ടണങ്ങളിലേക്ക് ചേക്കേറിയെന്നത് മറ്റൊരുകാര്യം. മസ്‌ക്കറ്റില്‍ നിന്നും നിസ്വയിലേക്കുള്ള പാതയുടെ ഇരുവശങ്ങും പടുകൂറ്റന്‍മലനിരകളാല്‍ ചുറ്റപ്പെട്ടതാണ്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഈ റോഡില്‍ കാറുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗത. നിസ്വ പട്ടണത്തോടടുക്കുമ്പോള്‍ മലകളുടെ ഉയരം കൂടിക്കൂടിവരുന്നു. നിസ്വയ്ക്ക് 35 കിലോമീറ്റര്‍ ഇപ്പുറം ബിര്‍ക്കത്ത് അല്‍ മൗസ് എന്ന കവലയില്‍നിന്നാണ് ജബല്‍ അഖ്ദറിലേക്കുള്ള യഥാര്‍ഥമലമ്പാത ആരംഭിക്കുന്നത്.

എന്റെ ടൊയോട്ട യാരിസ് കാര്‍ ടൂവീല്‍ ഡ്രൈവായതിനാല്‍ പര്‍വതമേഖലയിലേക്ക് അതില്‍ സഞ്ചരിക്കാനാവില്ല. അതിന് പോലീസിന്റെ അനുമതിയുമില്ല. ഈ സാഹചര്യത്തില്‍ ഫോര്‍ വീല്‍ വാഹനമായ ടൊയോട്ട പ്രാഡോ ടാക്‌സിയില്‍ ജബല്‍ അഖ്ദര്‍ കീഴടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. റെന്റ് എ കാര്‍ വ്യവസ്ഥയിലും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ താഴ്‌വരയില്‍ യഥേഷ്ടം വാടകയ്ക്ക് ലഭിക്കുമെങ്കിലും ചെങ്കുത്തായ കയറ്റത്തില്‍ ഡ്രൈവിങ്ങ് എന്ന റിസ്‌ക് എടുക്കേണ്ടതില്ല എന്ന് ഞങ്ങള്‍ നിശ്ചയിച്ചു.
റെന്റ് എ കാറിനും ടാക്‌സിക്കും ഏതാണ്ട് ഒരേ വാടകയാണ്. ടാക്‌സിയായാല്‍ ഡ്രൈവിങ്ങും ടൂര്‍ ഗൈഡിന്റെ ജോലിയും ഒമാനിയായ ഡ്രൈവര്‍ നിര്‍വഹിക്കുമെന്ന ഗുണവുമുണ്ട്. പലര്‍ക്കും ഹൈറേഞ്ച് ഡ്രൈവിങ്ങില്‍ പരിചയം കുറവായതിനാല്‍ ജബല്‍ അഖ്ദര്‍ റൂട്ടില്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും പതിവാണ്. കഴിഞ്ഞ വര്‍ഷം ഈദ് അവധിക്കാലത്ത് ഇവിടെ ഒരു വാഹനം കൊക്കയിലേക്ക മറിഞ്ഞ് എഴു ജീവനുകള്‍ നഷ്ടപ്പെട്ടത് ഒരു ഉദാഹരണം മാത്രം. മരിച്ചവരെല്ലാം തമിഴ്‌നാട്ടുകാരായിരൂന്നു. മലയടിവാരത്തില്‍ റോയല്‍ ഒമാന്‍ പോലീസ് ചെക്ക്‌പോയിന്റ് എത്തുമ്പോള്‍ത്തന്നെ ജബല്‍ അഖ്ദറിലെ മന്ദമാരുതന്റെയും ശീതളിമയും നമുക്ക് അനുഭവവേദ്യമാകും. മല കയറിത്തുടങ്ങുമ്പോള്‍ തന്നെ ഒരു വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു തവിടുപൊടിയായിക്കിടക്കുന്നതുകണ്ടു. മൂന്ന് ഒമാനി യുവാക്കള്‍ക്കാണ് രണ്ടോ മൂന്നോ ദിവസങ്ങള്‍ മുന്‍പുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ഞങ്ങളുടെ ഒമാനി ഡ്രൈവര്‍ അറബിയില്‍ പറഞ്ഞു.
മലകയറുമ്പോള്‍ തന്നെ യാത്ര തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് എന്ന് നമുക്ക് തോന്നിത്തുടങ്ങി. മലമുകളിലെത്തിയപ്പോള്‍ ഈ തോന്നല്‍ സത്യമാണെന്നു മനസ്സിലാവുകയും ചെയ്തു. വര്‍ഷത്തില്‍ ശൈത്യകാലത്തിലെ നാലുമാസമൊഴികെ (ഒക്ടോബര്‍ മുതല്‍ ജനവരി വരെ) എല്ലാപ്പോഴും ഒമാന്റെ എല്ലാ ഭാഗങ്ങളിലും എയര്‍ കണ്ടീഷണറില്ലാതെ മുറികള്‍ക്കകത്ത് കഴിയാനാകില്ല. എന്നാല്‍ ജബല്‍ അഖ്ദറില്‍ ഏതു കെട്ടിടത്തിനകത്തും ഏതു സീസണിലും എ.സി.യോ ഫാനോ ഇല്ലാതെ കഴിയാനാകും. വേനലിന്റെ ഉച്ചസ്ഥായിയില്‍പ്പോലും ഈ മലനിരകളില്‍ അന്തരീക്ഷോഷ്മാവ് 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ലെന്നും തണുപ്പുകാലത്ത് ഊഷ്മാവ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ടെന്നും ഞങ്ങളുടെ ഡ്രൈവര്‍ സാലിമില്‍ നിന്നും മനസ്സിലായി. പ്രഡോയുടെ ഊഷ്മമാപിനിയിലെ സൂചി അപ്പോള്‍ 27 ഡിഗ്രിയിലേക്ക് ചൂണ്ടിനില്‍ക്കുകയായിരുന്നു. സപ്തംബര്‍ മാസം യഥാര്‍ഥത്തില്‍ ഒമാനില്‍ വേനല്‍ക്കാലം തന്നെയാണ്.

മലയിടുക്കുകള്‍ക്കിടയിലാണ് ജബല്‍ അഖ്ദറില്‍ ചെറുഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. വാദി ബനി ഹബീബ്, സയീഖ്, അല്‍ മനാഖര്‍, അല്‍ അയ്ന്‍, കോട്ടോം അല്‍ ഹെയ്ല്‍, അല്‍ ഷുറെജാ എന്നിങ്ങനെ പോകുന്നു പര്‍വതമേഖലയിലെ കൊച്ചുഗ്രാമങ്ങളുടെ പേരുകള്‍. ഈ ഗ്രാമങ്ങളെല്ലാം തന്നെ വിവിധയിനം പഴങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങളാല്‍ സമ്പന്നമാണ്. സ്വന്തം ആവശ്യങ്ങള്‍ നിറവേറിയതിന് ശേഷം അധികം വരുന്ന പഴങ്ങള്‍ ഗ്രാമീണര്‍ നിസ്വയിലെയും താഴ് വരയിലെ മറ്റു പട്ടണങ്ങളിലും വില്‍ക്കാറാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന പണം അവരുടെ വരുമാനത്തിന്റെ ഒരു പ്രധാനഭാഗമാണ്. മരുഭൂമിയിലെ പനിനീര്‍ (ഡെസെര്‍ട്ട് റോസ് / അഡേനിയം ഒബേസം) എന്ന പനിനീര്‍ പുഷ്പവും ജബല്‍ അഖ്ദര്‍ മേഖലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നു.
സുഗന്ധപൂരിതമായ ഈ പുഷ്പങ്ങള്‍ റോസ് വാട്ടര്‍ ഉല്‍പ്പാദനത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈദ് ഉള്‍പ്പെടെയുള്ള ആഘോഷവേളകളിലും വിവാഹച്ചടങ്ങുകളോടനുബന്ധിച്ചും വീടുകളില്‍ സുഗന്ധം പരത്താന്‍ ഒമാനികള്‍ പനിനീര്‍ ഉപയോഗിക്കുന്നു. ഒമാനികളുടെ പരമ്പരാഗതഭക്ഷണപദാര്‍ഥങ്ങളായ കാപ്പിയുടെയും (ഒമാനി കവ) ഹല്‍വയുടെയും സൗരഭ്യം വര്‍ധിപ്പിക്കാനും പനിനീര്‍ ഉപയോഗിക്കാറുണ്ട്. ഈയിനം പനിനീരിന് ഔഷധഗുണമുള്ളതായും കരുതപ്പെടുന്നു. തലവേദനയ്ക്ക് പരിഹാരമായി നെറ്റിയില്‍ പുരട്ടുന്ന ലേപനമായും കുടലിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ പാനീയരൂപത്തിലും ഒമാനികള്‍ പനിനീര്‍ ഉപയോഗിച്ചുവരുന്നു.
ജൂനിപ്പര്‍ എന്ന സസ്യമാണ് മലമുകളില്‍ കൂടുതലായി കാണപ്പെടുന്ന വൃക്ഷയിനം. ഇതിന്റെ ഫലം ഭക്ഷ്യയോഗ്യമാണെങ്കിലും ഇലകള്‍ക്കാണ് കൂടുതല്‍ പാരിസ്ഥിതികപ്രാധാന്യമുള്ളത്. സൂര്യപ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ട് മലകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴോട്ട് പതിക്കുന്ന വെള്ളച്ചാട്ടങ്ങളാണ് ജബല്‍ അഖ്ദറിന്റെ മറ്റൊരു പ്രത്യേകത. ഐന്‍ വാദി കൊട്ടോം എന്ന കൊച്ചുഗ്രാമത്തില്‍ മാത്രം ഇത്തരം പത്തോളം വെള്ളച്ചാട്ടങ്ങളുണ്ട്. പര്‍വതനിരകളിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരുടെ പ്രധാനജലസ്രോതസ്സ് ഈ വെള്ളച്ചാട്ടങ്ങളാണ്. ഈ പ്രദേശത്തിലുടനീളം ജലസേചനാര്‍ഥം സംരക്ഷിച്ചുവരുന്ന അഫ്ലജ് എന്നറിയപ്പെടുന്ന മനുഷ്യനിര്‍മിതനീര്‍ച്ചാലുകള്‍ വെള്ളച്ചാട്ടങ്ങളില്‍ നിന്നുള്ള ജലം ഗ്രാമങ്ങളിലെ വീടുകള്‍ തോറുമെത്തിക്കുന്നു.
അഫ്ലജ് എന്ന പദത്തിന്റെ ബഹുവചനരൂപമാണ് ഫലജ്. പര്‍വതപ്രദേശത്തിന്റെ മറ്റൊരു പ്രത്യേകതയാണ് വാദികള്‍ എന്നറിയപ്പെടുന്ന പ്രകൃതിജന്യനീര്‍ച്ചാലുകള്‍. നമ്മുടെ നാട്ടിലെ ചെറുനദികള്‍ക്കും തോടുകള്‍ക്കും സമാനമായ വാദികള്‍ മഴ പെയ്യുന്ന അവസരങ്ങളില്‍ മാത്രമാണ് ഒമാന്‍ അടക്കമുള്ള മരുപ്രദേശങ്ങളില്‍ ജലമുള്‍ക്കൊള്ളുന്നത്. മറ്റു സമയങ്ങളില്‍ അവ വരണ്ടുണങ്ങിക്കിടക്കും. ജബല്‍ അക്ദറില്‍ ഉദ്ഭവിക്കുന്ന മുന്നൂറോളം വാദികളില്‍ ചിലത് ദൂരെ താഴ്‌വരയിലുള്ള പട്ടണങ്ങളിലേക്ക പോലും ജലമെത്തിക്കാറുണ്ട്.

പ്രകൃതിസൗന്ദര്യം ഏറ്റവും കൂടുതലായി ആസ്വദിക്കാനാകുന്ന ജബല്‍ അഖ്ദറിലെ പ്രദേശമാണ് വാദി ബനി ഹബീബ്. ഇവിടത്തെ പാര്‍ക്കിലിരുന്നുകൊണ്ട് താഴെയുള്ള മനോഹരമായ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് മതിയാവോളം ആസ്വദിക്കാം. വാദി ബനി ഹബീബില്‍ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ പടികളിലൂടെ താഴേക്കിറങ്ങിയാല്‍ അടുത്തുള്ള വാദികളിലേക്കും പഴത്തോട്ടങ്ങളിലേക്കുമെല്ലാം നമുക്ക് ഇറങ്ങിച്ചെല്ലാം. മലയോരഗ്രാമങ്ങളിലെ വീടുകളുടെ തൊടികളിലെല്ലാം തന്നെ മാതളവും നാരകവുമെല്ലാം കായ്ച്ചുനില്‍ക്കുന്ന കാഴ്ച അറേബ്യയില്‍ അപൂര്‍വമാണെന്ന് പറയേണ്ടതില്ലല്ലോ. വാദി ബനി ഹബീബിലെ പാര്‍ക്കില്‍ ജബല്‍ അഖ്ദര്‍ നിവാസികള്‍ മാതളം, പനിനീര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ മുതലായവ വില്‍പ്പനയ്ക്ക് വെച്ച കാഴ്ച നമുക്ക് ഗൃഹാതുരത്വം പകരുന്നതായിരുന്നു.
ഈദ് ഉല്‍ ഫിത്തര്‍ ദിനത്തില്‍ ഉച്ചതിരിഞ്ഞ് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രം ജബല്‍ അഖ്തര്‍ കാണാന്‍ അവസരം ലഭിച്ച ഞങ്ങള്‍ക്ക് അവിടെയുള്ള കാഴ്ചകള്‍ മനോഹരവും തികച്ചും അവിസ്മരണീയമായിത്തോന്നി. വരും നാളുകളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ പര്‍വതനിരകളില്‍ താമസിച്ച് അല്‍ ഹജ്ജാറിന്റെ ഭംഗി മതിയാവോളം നുകരണമെന്ന തീരുമാനവുമായാണ് ഞങ്ങള്‍ മലയിറങ്ങിയത്.