ഹൃദ്യമായ ആലാപനവുമായി വിജയലക്ഷ്മി സുബ്രഹ്മണ്യം
Posted on: 11 Nov 2009
More Photos
പാലക്കാട്: ഹൃദ്യമായ ആലാപനവും ചിട്ടയൊപ്പിച്ച സ്വരപ്രസ്താരവുമായി മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദിയില്‍ ചെന്നൈ വിജയലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ കച്ചേരി. സ്വാതിതിരുനാള്‍ദിനമായ ബുധനാഴ്ച പ്രധാന ഇനമായവതരിപ്പിച്ച സിംഹേന്ദ്ര മധ്യമരാഗത്തിലെ 'രാമ രാമ ഗുണസീമ' എന്ന സ്വാതിതിരുനാള്‍ കീര്‍ത്തനംതന്നെയാണ് ഏറെ മനോരഞ്ജകമായത്. രാഗവിസ്താരത്തില്‍ മികച്ച ഗമക പ്രയോഗങ്ങളിലൂടെ കൈയടിനേടിയ ഗായികയ്ക്ക് ചിട്ടയൊപ്പിച്ച ശൈലിക്കൊപ്പം മധുരസ്വരവും കൈമുതലായുണ്ടായിരുന്നു.
നെരനമ്മിതി എന്ന അടതാളത്തിലെ കാനഡ വര്‍ണത്തോടെയാണ് കച്ചേരി തുടങ്ങിയത്. ദീക്ഷിതര്‍ കൃതി ചക്രവാകം രാഗത്തിലെ 'ഗജാനനയുതം', നളിനകാന്തി രാഗത്തിലെ 'നീപാദമേ ഗതി' എന്നിവയ്ക്കുശേഷം പതിവിലും നേരത്തെതന്നെ ഹ്രസ്വമായ രാഗവിസ്താരവുമായി വിജയലക്ഷ്മി തോടിരാഗം അവതരിപ്പിച്ചു. 'ഏമീ ജേസിതേ...' എന്ന കീര്‍ത്തനമാണ് തോടിരാഗത്തില്‍ അവതരിപ്പിച്ചത്. ഹുസൈനിരാഗത്തിലെ രാഗവിസ്താരവും പതിമൂന്നാം മേളകര്‍ത്താരാഗമായ ഗായകപ്രിയയുടെ അവതരണവും ചിട്ടയൊപ്പിച്ചതായി...
കീര്‍ത്തനങ്ങളുടെ രാഗഭാവം ഒട്ടുംചോരാതെ വയലിനില്‍ തിരുവനന്തപുരം എസ്.ആര്‍. രാജശ്രീയും കല്ലേക്കുളങ്ങര പി. ഉണ്ണികൃഷ്‌നന്‍ (മൃദംഗം), സി.എസ്. വെങ്കിടരമണന്‍ (ഗഞ്ചിറ), മൈസൂര്‍ എം.ഗുരുരാജ് (മുഖര്‍ശംഖ്) എന്നിവരും പക്കമേളത്തില്‍ മികച്ചപിന്തുണയേകി.
സ്വാതിതിരുനാള്‍ദിനമായ ബുധനാഴ്ച ആദ്യകച്ചേരി അവതരിപ്പിച്ച കെ. മുരളീധരനുണ്ണി സ്വാതിതിരുനാളിന്റെ കൃതികള്‍ മാത്രം തിരഞ്ഞെടുത്തവതരിപ്പിക്കാന്‍ ശ്രദ്ധിച്ചു.
ശങ്കരാഭരണരാഗത്തിലെ 'ചലമേലറാ' എന്ന അടതാളവര്‍ണവുമായി തുടങ്ങിയ മുരളീധരനുണ്ണിയുടെ കച്ചേരിക്ക് സാഹിത്യത്തിലെ സ്ഫുടതയും ഭാവാത്മകതയും തിളക്കംനല്‍കി.
നാട്ടക്കുറുഞ്ഞി രാഗത്തിലെ 'ജഗദീശ സദാ മാമവ' എന്ന പ്രധാന കീര്‍ത്തനം നിരവലിലും തനിയാവര്‍ത്തനത്തിലുമെല്ലാം രാഗഭാവംചോരാതെ അവതരിപ്പിക്കാനായത് കൈയടിനേടി. അമീര്‍കല്യാണിയില്‍ ഒരുക്കിയ 'ഗാംഗേയ വസനധര' തുടങ്ങിയവയും മികവോടെ വേദിയില്‍ അവതരിപ്പിച്ചു. വയലാ രാജേന്ദ്രന്‍ (വയലിന്‍), കൊച്ചിന്‍ ബാലകൃഷ്‌നകമ്മത്ത് (മൃദംഗം), ആലപ്പി സി.മനോഹര്‍ (ഘടം), താമരക്കുടി ആര്‍.രാജശേഖരന്‍ (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളത്തില്‍ മികച്ചപിന്തുണയേകി.