
ഓറഞ്ചല്ലിപോലെ..
Posted on: 10 Nov 2009
Text: G.Jyothilal, Photos: N.M.Pradeep

പോത്തുണ്ടി ഡാമിലെ ജലാശയത്തിന്റെ നിശ്ചലതയില്‍ നെല്ലിയാംപതി മലനിരകള്‍ പ്രതിഫലിച്ചു കിടപ്പുണ്ടായിരുന്നു. മലനിരകളുടെ ഒരു വിപരീത കാഴ്ച. ചുരം തുടങ്ങുന്നതും അവിടെ നിന്നു തന്നെ. ചുരത്തിന്റെ ആയാസതകളിലേക്ക് കയറും മുമ്പ് നെല്ലിയാംപതിയുടെ വിദൂരകാഴ്ചകള്‍ ആസ്വദിച്ചൊരു വിശ്രമം നല്ലതാണ്. മണ്ണണയുടെ തെക്കേ അറ്റത്ത് അതിനായൊരു കുടാരവുമുണ്ട്. ഇരുപത്തിമൂന്ന് ഹെയര്‍പിന്‍ വളവുകള്‍ കയറി വേണം മനോഹരമായ ഹില്‍സ്‌റ്റേഷനിലെത്താന്‍. സമുദ്ര നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഓറഞ്ച് തോട്ടങ്ങള്‍ക്ക് പേരു കേട്ട നെല്ലിയാംപതി.
ഈയിടെ ഉരുള്‍ പൊട്ടലില്‍ റോഡ് ഒലിച്ചുപോയ് നെല്ലിയാംപതി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ അന്ന് മഴ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. പച്ചപ്പിന്റെ പുതിയമുളകള്‍ നാമ്പിടാന്‍ തുടങ്ങിയിരുന്നു. നനഞ്ഞ റോഡില്‍ പൊടിയടങ്ങിക്കിടക്കുന്നതിനാല്‍ യാത്ര സുഖമായിരുന്നു. ഏതാണ്ട് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിലൊരു മയില്‍. എതിരെ വരുന്ന വാഹനത്തെയൊന്നും കുസാതെ അവന്‍ പയ്യെ കാടിനുള്ളിലേക്ക് മറഞ്ഞു.
ചുരത്തിലെ ആദ്യത്തെ വ്യുപോയിന്റിലാണ് പിന്നെ നിര്‍ത്തിയത്. കൊടും കാടും താഴ്‌വരയും കയറാന്‍ ബാക്കിയുള്ള മലനിരകളുമാണ് കാണാനുളളത്. കുളിര്‍കാറ്റിന്റെ തലോടലില്‍ കാഴ്ചകള്‍ക്ക് ഇരട്ടിച്ചന്തം. കാഴ്ചകളില്‍ മറന്നിരിക്കുമ്പോഴാണ് സമീപത്തെ അതിര്‍ത്തിക്കല്ലില്‍ ഒരാള്‍രുപം. മുടിപ്പുതച്ചാണിരിപ്പ് ഞങ്ങളെ കണ്ടതും മെല്ലെ എഴുന്നേറ്റു. ആടിയാടിയാണ് നടപ്പ്. ഉരിഞ്ഞു വീഴാന്‍ പോകുന്ന് മുണ്ട് താങ്ങി പിടിക്കുന്നുണ്ട് ഇടയ്ക്ക്്്. സ്വരത്തിലും പെരുമാറ്റത്തിലും ഒരു മയമില്ല. ഇങ്ങോട്ട് വാ അല്‍പ്പം പരുക്കന്‍ സ്വരത്തില്‍ താഴ്‌വരയിലേക്ക് കൈ ചൂണ്ടി അയാള്‍ ഞങ്ങളെ ക്ഷണിച്ചു. അപുര്‍വ്വമായ കാഴ്ചയെന്തെങ്ങിലുമാവുമെന്ന് കരുതി താത്പര്യം പുര്‍വ്വം ചെന്നപ്പോള്‍ അയാളുടെ ഭാവം മാറി. ഇതേതാ സ്ഥലം എന്നറിയാമോ ? അയാള്‍ വീണ്ടും സസ്‌പെന്‍സിലാണ് കളിക്കുന്നത്. താത്പര്യം ദേഷ്യമായി മാറുന്നതറിയുമ്പോഴേക്കും അയാള്‍ തുടര്‍ന്നു. ഇവിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീപ്പ് മറിഞ്ഞ്്് ആറു പേര്‍ മരിച്ചത്.
അതിലൊരാളാണ് ഞാന്‍ എന്നു കുടി കൂട്ടി ചേര്‍ത്ത് ഒരു പ്രേതകഥ മെനയാനുള്ള ശ്രമത്തിലാണയാള്‍. പെട്ടെന്നാണൊരാരവം. യാത്രികരുടെ മറ്റൊരു സംഘം ആടിയും പാടിയും മേളക്കൊഴുപ്പോടെയാണവര്‍ എത്തിയത്്. കയ്യില്‍ മദ്യക്കുപ്പികളും ഉണ്ടായിരുന്നു. നമ്മുടെ ബ്രാംസ്റ്റോക്കര്‍ അതോടെ ഒന്നുഷാറായി. തൊട്ടുകുട്ടാന്‍ കയ്യിലൊന്നുമില്ലാത്തതിന്റെ സങ്കടത്തിലായിരുന്നു സംഘം. പെട്ടെന്നയാള്‍ വ്യൂ പോയിന്റെ അടിയിലേക്ക് ഊര്‍ന്നിറങ്ങി. സറ്റൗവും മുട്ടയുമാണ് പൊങ്ങി വന്നത്. പിന്നെയവിടമൊരു ഓപ്പണ്‍ബാറായി. മദ്യം വീണ്ടും തലയ്ക്ക് പിടിച്ചപ്പോള്‍ അയാള്‍ തന്റെ തുരുപ്പ് ചീട്ടായ പ്രേതകഥ പുറത്തെടുക്കാന്‍ തുടങ്ങി. കഥയ്ക്ക് പശ്ചാത്തലമൊരുക്കാനെന്ന വണ്ണം കാറ്റ് ചൂളം കുത്തുന്നുണ്ടായിരുന്നു. ഇലകള്‍ ഇളകുന്നുണ്ടായിരുന്നു. കാറപകടത്തില്‍ മരിച്ച പ്രേതാത്മാവിന്റെ ഓംലറ്റും കഴിച്ചിരിക്കുന്നതിന്റെ ഹരത്തിലായിരുന്നു സംഘം. കഥ തീര്‍ന്നപ്പോള്‍ കുട്ടത്തിലെ ശ്യാംകുമാര്‍ എഴുന്നേറ്റു. തികച്ചും നാടകീയമായി ചുവടുവെച്ചു. ചേട്ടാ ഇനി ഞാനൊരു രഹസ്യം പറയാം. ചേട്ടന്‍ ഞെട്ടരുത്. ഞാന്‍ മരിച്ചിട്ട് 13 വര്‍ഷം കഴിഞ്ഞു! ങേഹേ പ്രേത കഥാകാരന്‍ കെട്ടിറങ്ങി ശൂന്യമായ മിഴികളുമായി തുറിച്ചിരുക്കുമ്പോള്‍ കാറില്‍ സംഘവും ബൈക്കില്‍ ഞങ്ങളും നെല്ലിയാംപതിയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നിരുന്നു.

നെല്ലിയാംപതിയുടെ 'തലസ്ഥാനം' പുലയന്‍പാറയാണ്. ഒരു മൂന്നും കുടിയ കവല. റോഡിനിരുവശത്തും കടനിരകള്‍, സര്‍ക്കാര്‍ വക ഓറഞ്ച് തോട്ടം. സഞ്ചാരികളെ കാത്തിരിക്കുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുകളും-പുലയന്‍പാറയുടെ ചിത്രം ഇങ്ങിനെയാണ്.
പുലയന്‍പാറയില്‍ നിന്ന് മിസ്റ്റ് വാലി റിസോര്‍ട്ടായിരുന്നു ലക്ഷ്യം. കാടിനുള്ളില്‍ മഞ്ഞു പുതച്ചുറങ്ങുന്ന താഴ്‌വരയില്‍ ഒരന്തിയുറക്കം.പക്ഷേ പുലയന്‍പാറയിലെത്തുമ്പോള്‍ തന്നെ ഇരുട്ടിത്തുടങ്ങിയിരുന്നു. ജോസിന്റെ കടയില്‍ മിസ്റ്റ് വാലിയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ജോസിന്റെ മുഖത്ത് ആശ്ചര്യം. ഈ ബൈക്കിലോ? റോഡ് മോശാണ്. ആനയിറങ്ങുന്ന സമയവും. രണ്ടു ദിവസമായി ഒരു ഒറ്റയാന്‍ പരിസരത്തുണ്ട് താനും. ജീപ്പ് വിളിച്ചു പോകുന്നതായിരിക്കും നല്ലത്.
ഞങ്ങള്‍ ബൈക്കില്‍ തന്നെ യാത്ര തുടരാന്‍ തീരുമാനിച്ചു. ആനയെ കണ്ടാല്‍ എന്തു ചെയ്യണം. മെല്ലെ തിരിച്ചു പോന്നാല്‍ മതി. ജോസിന്റെ ഉപദേശവും കേട്ട് യാത്ര തുടര്‍ന്നു. കുറച്ചു ദൂരം പോയതും ജോസിന്റെ വാക്കു കേള്‍ക്കാത്തതിന്റെ വിഷമം മനസിലായി തുടങ്ങി. ചാടി ചാടി കുതിര കണക്കാണ് ബൈക്ക് പോകുന്നത്. ഒരാള്‍ ഇറങ്ങി നടന്നു. എന്നിട്ടും രക്ഷയില്ല. ഫോര്‍വീല്‍ ജീപ്പു മാത്രം കൊണ്ടുപോകുന്ന വഴി. ബൈക്ക് പിണങ്ങിയാലോ .രാത്രിയായതിനാല്‍ ഭയവും പടരുന്നുണ്ടായിരുന്നു. വഴി പിരിയുന്ന ഒരു സ്ഥലത്തെത്തിയപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍. തൊട്ടടുത്ത് ഒരു വീട്ടില്‍ വെളിച്ചം കണ്ടപ്പോള്‍ ആശ്വാസം. കാടിനു നടുവില്‍ വീടോ?-എന്തായാലും കയറി നോക്കുക തന്നെ. വഴി ചോദിക്കാം. അതൊരു വീടായിരുന്നില്ല. പോലീസ് വയര്‍ലെസ് റിപ്പീറ്റ് സ്റ്റേഷന്‍ ആയിരുന്നു കേരളത്തില്‍ പോലീസ് വയര്‍ലസ് സന്ദേശങ്ങള്‍ കൈമാറി കൈമാറി പോകുന്ന വഴികളിലൊന്ന്. ഈ രാത്രി ഇനിയിവിടെ നിന്ന് ബൈക്കില്‍ പോകുന്നത് അപകടമാണ്. വഴിയില്‍ ആനയും കാട്ടിയും ഉണ്ടാവും. റോഡും നല്ലതല്ല. ബൈക്കിവിടെ വെച്ചോ ഒരു ജീപ്പ് വിളിച്ച് പോയാല്‍ മതി. റിസോര്‍ട്ട് മാനേജരെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ വണ്ടി ഏര്‍പ്പാടാക്കിതന്നു.

കാരിസൂരി അമ്മന്‍ മലയുടെ താഴ് വരയിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്. വണ്ടിയുടെ ടയര്‍ പൊട്ടി. അത് മാറ്റാനുള്ള ശ്രമത്തിലാണ് ഡ്രൈവര്‍. അകലെ മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന മിസ്റ്റ് വാലി കാണാം. കാടിനു കാവല്‍ നില്‍ക്കുന്ന് കാരിസൂരി അമ്മന്‍ തൊട്ടടുത്തുണ്ട്.
രാത്രി ഒമ്പതുമണിയായപ്പോള്‍ റിസോര്‍ട്ടിലെത്തി. കുശാലയൊരു അത്താഴവും കഴിച്ച് കാടിന്റെ കുളിര്‍മ്മയെ കരിമ്പടം കൊണ്ട് പുതച്ച് ഉറങ്ങി. രാവിലെ തുറന്ന ജീപ്പില്‍ ഒരു കാനന സവാരിയും നടത്തിയാണ് തിരിച്ചെത്തിയത്. വഴിക്കിറങ്ങി ബൈക്കുമെടുത്ത് വീണ്ടും നെല്ലിയാംപതിയുടെ മറ്റു കാഴ്ചകളിലേക്ക്. സീതാര്‍കുണ്ടും , കേശവന്‍പാറയും കണ്ടു സീതാര്‍കുണ്ട് നിന്നാല്‍ പാലക്കാടിന്റെ ഭൂപ്രകൃതിയുടെ ആകാശകാഴ്ച ആസ്വദിക്കാം. കേശവന്‍പാറയില്‍ നിന്ന് പോത്തുണ്ടി ഡാമിന്റെ കാഴ്ചയും. സീതാര്‍കുണ്ട് സീതയുമായി ബന്ധപ്പട്ടതാണ്. സീതാന്യേഷണ യാത്രയ്ക്കിടയില്‍ രാമലക്ഷമണന്‍മാര്‍ വിശ്രമിച്ച സ്ഥലം..എവിടെ ചെന്നാലും പുരാണം കൂട്ടുണ്ട്.
പക്ഷേ പോകേണ്ടത് മാന്‍പാറയിലാണ്. ജീപ്പിലേ പോകാന്‍ പറ്റു. തെന്നിന്ത്യയിലെ ഏറ്റവും നല്ല വ്യൂപോയിന്റാണത്.് ഉരുളന്‍ പാറകളില്‍ അള്ളിപ്പിടിച്ച് കയറുന്ന ജീപ്പ് യാത്ര അല്‍പ്പം സാഹസം തന്നെയാണ്. പക്ഷേ അത് തുറക്കുന്ന കാഴ്ചയുടെ വാതായനങ്ങള്‍ അപാര സുന്ദരവും. ക്യാമറയെടുത്തില്ലെങ്കിലും കാഴ്ചകള്‍ മറക്കാന്‍ ഇടയില്ല. അത് കണ്ടറിയുന്നതു തന്നെ നല്ലത്.
How to reach
Location: Southeast of Palakkad and south of Nenmara.
By Road: 54 km from Palakkad city. From Nenmara Jn, turn left next is Pulayampara Jn(28 km from the nenmara Jn). take left turn to Seetharkundu and palakapandi are near to the Pulayampara. Seetharkundu and surroundings are known as Nelliyampathy. From Pulayampara. Take right turn to karapara which is 8 km away.
By Road: 54 km from Palakkad city. From Nenmara Jn, turn left next is Pulayampara Jn(28 km from the nenmara Jn). take left turn to Seetharkundu and palakapandi are near to the Pulayampara. Seetharkundu and surroundings are known as Nelliyampathy. From Pulayampara. Take right turn to karapara which is 8 km away.
Stay At Nelliyampathy
Kairali Ayurvedic Health Resort 4500-14525 04923-222553
ITL Holidays&Restor 1250-3000 04923-246357
Cee Dee Regency 600-1250 04923-222208
Robins Cottage- 9447320751-04923246286
S.N -9495035810,9447377393,9496354305
Green Park-04923-246471
Green Land-246266,246245.9447320751,246283
Green vale-9446726075.
Mistland-04923-246224,26003, 9446726004.
Hill top- 9447620086,94469455789.
ITL Holidays&Restor 1250-3000 04923-246357
Cee Dee Regency 600-1250 04923-222208
Robins Cottage- 9447320751-04923246286
S.N -9495035810,9447377393,9496354305
Green Park-04923-246471
Green Land-246266,246245.9447320751,246283
Green vale-9446726075.
Mistland-04923-246224,26003, 9446726004.
Hill top- 9447620086,94469455789.
പോത്തുണ്ടിഡാം
പാലക്കാടുനിന്ന് 35 കിലോ മീറ്റര്‍ നെല്ലിയാംപതിയിലേക്കുള്ള വഴിയില്‍ നെല്ലിയാംപതി മലനിരകള്‍ തുടങ്ങുന്നത് ഇവിടെ നിന്ന്ാണ് മലകയറ്റം തുടങ്ങും മുമ്പ് ഒന്ന്് റിലാക്‌സ് ചെയ്യാന്‍ സഞ്ചാരികള്‍ ഇവിടെ തമ്പടിക്കുന്നു.
