Kalpathi2009_Head

ദ്രുതതാളങ്ങളിലാറാടി സംഗീതോത്സവത്തിന്റെ രണ്ടാം ദിനം

Posted on: 10 Nov 2009

-സ്വന്തം ലേഖകന്‍

More Photos

കല്പാത്തി: മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന്റെ രണ്ടാം നാളിനെ ദ്രുതതാളങ്ങളിലാറാടിച്ച ട്രിച്ചി എസ്.ഗണേശന്റെ കച്ചേരി ഹൃദ്യമായ അനുഭവമായി.

ദുതതാളങ്ങളില്‍ മിനുക്കിയെടുത്ത് സദസ്സില്‍ രാഗമഴ പൊഴിക്കുമ്പോള്‍ പുറത്ത് മന്ത്രസ്ഥായിയിലും താരസ്ഥായിയിലും തുലാമഴ തനിയാവര്‍ത്തനം നടത്തി.

ഭൈരവിരാഗത്തിലെ അടതാളവര്‍ണത്തോടെ കച്ചേരി തുടങ്ങുമ്പോള്‍തന്നെ കല്പാത്തിക്കായി കരുതിവെച്ചതെന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ സദസ്സ് കൂടെ താളമിട്ടു. ആദിതാളത്തില്‍ ഹംസധ്വനിയില്‍ വാതാപി ഗണപതിം ഭജേ... എന്ന തുടക്കം അലങ്കാരത്തികവാര്‍ന്നതെന്നതിനെക്കാള്‍ ചിട്ടപ്രധാനമായിരുന്നു.

ഗോപാലകൃഷ്ണഭാരതിയുടെ ശിവകാമസുന്ദരീ..., അപൂര്‍വരാഗമായ കോകിലപ്രിയയിലെ ദീക്ഷിതര്‍കൃതി കോദണ്ഡരാമം അനിശം ഭജാമി... തുടങ്ങി പിന്നീട് അവതരിപ്പിച്ചതെല്ലാം മനോരഞ്ജകമായി. വിവര്‍ദ്ധിനിരാഗത്തില്‍ രൂപകതാളത്തിലൊരുക്കിയ വിനവേ... ഓ മനസ്സാ.., ഋഷഭപ്രിയരാഗത്തിലെ രാഗാലാപനഘനനയ... തുടങ്ങിയ കൃതികളെല്ലാം ട്രിച്ചിയുടെ തനതുശൈലിയുടെ മുഗ്ദ്ധത വാരിയണിഞ്ഞു. മനോധര്‍മപ്രകടനങ്ങളില്‍ സദസ്സ് സ്വയമലിഞ്ഞു.

ദ്വിജാവന്തിരാഗത്തിന്റെ സമ്മോഹനത അനുഭവിപ്പിച്ച അഖിലാണ്ഡേശ്വരി രക്ഷമാം... എന്ന കീര്‍ത്തനത്തിലെ സ്വരപ്രസ്താരവും തനിയാവര്‍ത്തനവും സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. പക്കമേളമൊരുക്കിയ സി.എസ്. അനുരൂപ് (വയലിന്‍), കൊടുന്തിരപ്പുള്ളി കെ.പി. പരമേശ്വരന്‍ (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന്‍ (ഘടം), തിരുപ്പൂര്‍ ജി. ശ്രീധര്‍കുമാര്‍ (ഗഞ്ചിറ) എന്നിവര്‍ കച്ചേരിയുടെ ഹൃദ്യതയ്ക്ക് മാറ്റുകൂട്ടി.

ഭാവപൂര്‍ണം.....ഗണേശം

ഭാവപൂര്‍ണം. മാതൃഭൂമികല്പാത്തി സംഗീതോത്സവവേദിയുടെ രണ്ടാം നാളിനെ ദ്രുതതാളങ്ങളിലാറാടിയ അമൃതവര്‍ഷിണിയാക്കി ട്രിച്ചി എസ്.ഗണേശന്റെ കച്ചേരി. കേള്‍വിപ്രധാനമെന്നതിനെക്കാള്‍, കല്പാത്തിയുടെ പാരമ്പര്യ വഴികളില്‍നിന്ന് അടിപതറാത്ത സദസ്സിന് ട്രിച്ചിയുടെ കച്ചേരി ഹൃദ്യമായ അനുഭവമായി.

ദ്രുതതാളങ്ങളില്‍ മിനുക്കിയെടുത്ത് സദസ്സില്‍ രാഗമഴ പൊഴിക്കുമ്പോള്‍ പുറത്ത് മന്ത്രസ്ഥായിയിലും താരസ്ഥായിയിലും തുലാമഴ തനിയാവര്‍ത്തനം നടത്തി.

ഭൈരവിരാഗത്തിലെ അടതാളവര്‍ണത്തോടെ കച്ചേരി തുടങ്ങുമ്പോള്‍തന്നെ കല്പാത്തിക്കായി കരുതിവെച്ചതെന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ സദസ്സ് കൂടെ താളമിട്ടു. ആദിതാളത്തില്‍ ഹംസധ്വനിയില്‍ വാതാപി ഗണപതിം ഭജേ... എന്ന തുടക്കം അലങ്കാരത്തികവാര്‍ന്നതെന്നതിനെക്കാള്‍ ചിട്ടപ്രധാനമായിരുന്നു.

ഗോപാലകൃഷ്ണഭാരതിയുടെ ശിവകാമസുന്ദരീ..., അപൂര്‍വരാഗമായ കോകിലപ്രിയയിലെ ദീക്ഷിതര്‍കൃതി കോദണ്ഡരാമം അനിശം ഭജാമി... തുടങ്ങി പിന്നീട് അവതരിപ്പിച്ചതെല്ലാം മനോരഞ്ജകമായി. വിവര്‍ദ്ധിനിരാഗത്തില്‍ രൂപകതാളത്തിലൊരുക്കിയ വിനവേ... ഓ മനസ്സാ.., @ഷഭപ്രിയരാഗത്തിലെ രാഗാലാപനഘനനയ... തുടങ്ങിയ കൃതികളെല്ലാം ട്രിച്ചിയുടെ തനതുശൈലിയുടെ മുഗ്ദ്ധത വാരിയണിഞ്ഞു. മനോധര്‍മപ്രകടനങ്ങളില്‍ സദസ്സ് സ്വയമലിഞ്ഞു.

ദ്വിജാവന്തിരാഗത്തിന്റെ സമ്മോഹനത അനുഭവിപ്പിച്ച അഖിലാണ്ഡേശ്വരി രക്ഷമാം... എന്ന കീര്‍ത്തനത്തിലെ സ്വരപ്രസ്താരവും തനിയാവര്‍ത്തനവും സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. പക്കമേളമൊരുക്കിയ സി.എസ്. അനുരൂപ് (വയലിന്‍), കൊടുന്തിരപ്പുള്ളി കെ.പി. പരമേശ്വരന്‍ (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന്‍ (ഘടം), തിരുപ്പൂര്‍ ജി. ശ്രീധര്‍കുമാര്‍ (ഗഞ്ചിറ) എന്നിവര്‍ കച്ചേരിയുടെ ഹൃദ്യതയ്ക്ക് മാറ്റുകൂട്ടി.

മുത്തുസ്വാമിദീക്ഷിതര്‍ദിനമായി ആചരിച്ച തിങ്കളാഴ്ച പുന്നയൂര്‍കുളം വി. രമേശന്റെ കച്ചേരിയോടെയാണ് വേദി ഉണര്‍ന്നത്. ദീക്ഷിതരുടെ കൃതികള്‍മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിച്ച രമേശന് മുത്തുസ്വാമി ദീക്ഷിതരുടെ നൊട്ട് സ്വരമായ ഏകതാളത്തിലെ രാജീവലോചനാ.... ഉള്‍പ്പെടെയുള്ള കീര്‍ത്തനങ്ങള്‍ കയ്യടി നേടിക്കൊടുത്തു. കൊടുന്തിരപ്പുള്ളി കെ.വി. സുബ്ബരാമന്‍ (വയലിന്‍), വടകര പി.വി. അനില്‍കുമാര്‍ (മൃദംഗം), കാര്‍ത്തിക് വിശ്വനാഥന്‍ (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി.

തുടര്‍ന്ന് ചിറ്റൂര്‍ ഗവ. കോളേജിലെ സംഗീതവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും കച്ചേരി അവതരിപ്പിച്ചു. ഷൈല, ഐശ്വര്യ, ശശീന്ദ്രന്‍, സവിത, ഡോ. ലോലാ കേശവന്‍, വിജീഷ്‌കുമാര്‍, ശ്രുതി, സജിനിശശി, സാവിത്രി, ബിന്ദു (വായ്പാട്ട്), കൊടുന്തിരപ്പുള്ളി സുബ്ബരാമന്‍ (വയലിന്‍), വിത്തനശ്ശേരി മധുസൂദനന്‍ (മൃദംഗം) എന്നിവരാണ് കച്ചേരി അവതരിപ്പിച്ചത്.

MathrubhumiMatrimonial