പൊടിമോന്‍ ആദ്യമായി കണ്ണുതുറന്നു: നിയോഗനിറവില്‍ ഡോ.ജയകുമാര്‍
Posted on: 16 Sep 2015
കോട്ടയം: ഹൃദയമാറ്റശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി പൊടിമോന്‍ കണ്ണുതുറന്ന് നോക്കിയത് ഡോക്ടര്‍ ടി.കെ. ജയകുമാറിനെ. ഒട്ടും ശാന്തനായിരുന്നില്ല പൊടിമോന്‍. തലച്ചോര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിന്റെ അസ്വസ്ഥത.അത് തിരിച്ചറിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പൊടിമോന്റെ ഭാര്യ ആധിയോെട മുന്നിലെത്തി.''ഒട്ടും പേടിക്കണ്ട.കണ്ണ് തുറന്നു...അല്പം അസ്വസ്ഥനാണ്..അത് മെല്ലെ മാറിക്കോളും''.ശാന്തതയുടെ ഒരു കടലുണ്ട് ഡോക്ടറുടെ മുഖത്ത്.അത് മുന്നിലുള്ള രോഗിക്കും ബന്ധുക്കള്‍ക്കും പകര്‍ന്നുനല്‍കാന്‍ കഴിയുമ്പോള്‍ അത് തന്റെ നിയോഗമാണെന്ന് കരുതുന്നു ഡോക്ടര്‍.
സാധാരണക്കാരായ ഹൃദ്രോഗികള്‍ക്കൊപ്പം താന്‍ എന്നുമുണ്ടാകുമെന്ന് ഡോക്ടര്‍ ഉറച്ചതീരുമാനം എടുക്കുന്നത് ഇതേ മെഡിക്കല്‍ കോേളജില്‍വച്ച്.17 വര്‍ഷം മുന്പ്. ആദ്യത്തെ മകള്‍ ജനിച്ചദിവസം. ശ്വാസകോശസംബന്ധമായ രോഗം കുഞ്ഞിനുണ്ടെന്ന കണ്ടെത്തലില്‍ ഏതൊരു അച്ഛനെയുംപോലെ തളര്‍ന്നുപോയി. ജീവന്‍ രക്ഷിക്കണമെങ്കില്‍ എറണാകുളം പി.വി.എസ്. ആസ്പത്രിയില്‍ എത്തിക്കണം. അതും 24 മണിക്കൂറിനുള്ളില്‍. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലന്‍സില്ല. ഒന്നരലക്ഷംരൂപവരെ ചെലവാകും.ആ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. മകളുടെ ഓര്‍മ്മയ്ക്ക് ആ ദിവസം എടുത്ത കടുത്ത തീരുമാനമാണ് ഇന്നും മെഡിക്കല്‍ കോേളജ് പോലൊരു സര്‍ക്കാര്‍ ആസ്പത്രിയില്‍ പൊന്നുംവിലയുള്ള ഈ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നത്.
കിടങ്ങൂര്‍ താനത്ത് സ്‌കൂള്‍അധ്യാപകനായ കൃഷ്ണന്‍ നായരുെടയും രാജമ്മയുെടയും മകനായ ടി.കെ. ജയകുമാര്‍ 1986ലാണ് കോട്ടയം മെഡിക്കല്‍ കോേളജില്‍ എം.ബി.ബി.എസ്സിന് ചേരുന്നത്. 1993ല്‍ ഇവിടെ എം.ഡിക്ക് ചേര്‍ന്നു. 1998ല്‍ ആസ്പത്രിയില്‍ ലക്ചററായി േജാലിയില്‍ പ്രവേശിച്ചു. പിന്നീട് ഹൃദയശസ്ത്രക്രിയയില്‍ മാസ്റ്റര്‍ഡിഗ്രിയും ദേശീയ കാര്‍ഡിയോ െതാറാസിക്ക് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയവും നേടി. ഇന്ത്യയിലും വിദേശത്തുമായി നിരവധി സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചു.
പതിനൊന്നുവര്‍ഷം മുന്പാണ് കോട്ടയം മെഡിക്കല്‍ കോേളജ് ഹൃദയശസ്ത്രക്രിയാവിഭാഗത്തിന്റെ തലവനാകുന്നത്. ഇതേ ആസ്പത്രിയില്‍ പ്ലൂസ്റ്റിക്ക് സര്‍ജറിവിഭാഗം െപ്രാഫസറായ ഡോ. ലക്ഷ്മിയാണ് ഭാര്യ.മൂത്തമകള്‍ ചിന്മയി ആന്ധ്രപ്രദേശിലെ പി.ജി.എസ്. സ്‌കൂളില്‍ പത്താം ക്ലൂസ് വിദ്യാര്‍ഥി.മകന്‍ ചിദാനന്ദ് കോട്ടയം ചിന്മയസ്‌കൂളില്‍ നാലാം ക്ലൂസ്സില്‍. ഹൃദയശസ്ത്രക്രിയയെക്കുറിച്ച് പറയുമ്പോള്‍ ഡോക്ടര്‍ പറയും''അതൊരു നിയോഗം''.