Crime News

നാലുകിലോ കഞ്ചാവുമായി നാലംഗസംഘം പിടിയില്‍

Posted on: 16 Sep 2015


വളാഞ്ചേരി: സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന നാലംഗസംഘം അറസ്റ്റില്‍. കാറില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവാണ് ഇവരില്‍നിന്ന് പോലീസ് പിടികൂടിയത്.
തൃശ്ശൂര്‍ താന്നിയം വടക്കുംമുറി പെരിങ്ങോട്ടുകര വാപുള്ളിപ്പറമ്പില്‍ അരുണ്‍ (22), തൃശ്ശൂര്‍ നാട്ടിക പുഞ്ചപ്പാടത്ത് വിഷ്ണു (26), തൃശ്ശൂര്‍ വടക്കുംമുറി പെരിങ്ങോട്ടുകര കോലറവീട്ടില്‍ വിനില്‍ (22), തൃശ്ശൂര്‍, നാട്ടിക തൃപ്രയാറില്‍വീട്ടില്‍ മണികണ്ഠന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് കാടാമ്പുഴ പോലീസ് വെട്ടിച്ചിറയില്‍വെച്ചാണ് ഇവരെ പിടികൂടിയത്. കഞ്ചാവുമായി രണ്ടത്താണിയിലേക്ക് പോവുകയായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കാടാമ്പുഴ എസ്.ഐ രഞ്ജിത്ത്, അഡീഷണല്‍ എസ്.ഐ സദാനന്ദന്‍, എ.എസ്.ഐ പി.കെ. സുരേഷ്, സി.പി.ഒമാരായ റോക്‌സ്, മനോജ്, കൈലാസ്, സൂര്യനാരായണന്‍, രഞ്ജുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ്‌ചെയ്തത്. പ്രതികളെ വടകര പ്രത്യേക കോടതിയില്‍ ഹാജരാക്കി.

 

 




MathrubhumiMatrimonial