കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഒരാള്‍കൂടി കസ്റ്റഡിയില്‍
Posted on: 15 Sep 2015
കാസര്‍കോട്: കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചക്കേസില്‍ മുഖ്യ ആസൂത്രകന്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലെന്ന് സൂചന. ബായാറിലെ താമസക്കാരനാണ് ഇയാളെന്നും സൂചനയുണ്ട്. ഇയാളുടേതെന്ന് സംശയിക്കുന്ന കാര്‍ കഴിഞ്ഞദിവസം ഉപ്പളയില്‍നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. കൈകമ്പയിലെ ഒരു കാര്‍ ഷോറൂമിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നീട് കുമ്പളയിലേക്ക് മാറ്റി.
എന്നാല്‍, അന്വേഷണസംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേസില്‍ കഴിഞ്ഞദിവസം പോലീസ് പിടികൂടിയ എരിയാല്‍ സ്വദേശി മഷൂഖിനെ(27) ചോദ്യംചെയ്തുവരികയാണ്. കേസിലെ മറ്റു പ്രധാന പ്രതികള്‍ എവിടെയെന്നത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍നിന്ന് ലഭിച്ചതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മോഷ്ടിച്ച സ്വര്‍ണം എവിടെയെന്നത് സംബന്ധിച്ച് പോലീസിന് ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കര്‍ണാടകയില്‍നിന്നാണ് മഷൂഖിനെ അന്വേഷണസംഘം ഒളിത്താവളം വളഞ്ഞ് പിടികൂടിയത്. ഇയാള്‍ കവര്‍ച്ചയ്ക്കുശേഷം ജില്ല വിട്ടിരുന്നു. മറ്റു പ്രതികള്‍ക്കായി ഗോവയിലും മുംബൈയിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്കും കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കവര്‍ച്ചയ്ക്കുശേഷം പ്രതികള്‍ വഴിപിരിഞ്ഞെന്ന് സംശയിക്കുന്നതിനാല്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം . ഇതിനകം പ്രതികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ പോലീസ് സംഘം എല്ലാവരുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു.