Crime News

മീറ്റര്‍ പരിശോധന: 205 ഓട്ടോറിക്ഷകള്‍ പിടിയില്‍

Posted on: 15 Sep 2015


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മീറ്ററില്‍ ക്രമക്കേട് കാട്ടിയ 205 ഓട്ടോറിക്ഷകള്‍ പിടികൂടി.
2,98,000 രൂപ പിഴ ഈടാക്കി. 3000 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു. ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, മീറ്ററില്‍ ക്രമക്കേട് കാട്ടുക, മുദ്ര പതിക്കാതിരിക്കുക തുടങ്ങിയവയാണ് പരിശോധിച്ചത്. ട്രാഫിക് പോലീസും പരിശോധനയില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു.

 

 




MathrubhumiMatrimonial