
ഈനാംേപച്ചിയും വില്പനയ്ക്ക്; അഞ്ചുപേര്‍ അറസ്റ്റില്‍
Posted on: 09 Sep 2015

പാലക്കാട്: ഈനാംപേച്ചിയെ വില്‍ക്കാനെത്തിയ അഞ്ചുപേര്‍ വാഹനവുമായി അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ അരുണ്‍ (42), രാമചന്ദ്രന്‍ (42), തമിഴ്‌നാട് മേട്ടൂര്‍ സ്വദേശി സിദ്ധന്‍ (30), സത്യമംഗലം കുപ്പസ്വാമി (45), സേലം സ്വദേശി ഗോവിന്ദരാജ് (25) എന്നിവരെയാണ് വനംവകുപ്പധികൃതര്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് വാളയാറിന് സമീപം വാഹനത്തിലെത്തി വില്പനനടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. വാങ്ങാനെത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. വന്‍ തുകയാണ് ഈനാംപേച്ചിക്ക് വിലയിട്ടിരിക്കുന്നതെന്നും എന്തിനാണ് ഇതിനെ വാങ്ങുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
