ലോക്കോ പൈലറ്റ് മറന്നു; തീവണ്ടി ധനുവച്ചപുരത്ത് നിര്‍ത്തിയില്ല
Posted on: 06 Sep 2015
തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ മറവികാരണം ധനുവച്ചപുരം സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്താതെ പാഞ്ഞു. ബാംഗ്ലൂര്‍- കന്യാകുമാരി എക്‌സ്പ്രസ്സാണ് ധനുവച്ചപുരം സ്റ്റേഷനില്‍ നിര്‍ത്താതെ പോയത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ തീവണ്ടിക്ക് ധനുവച്ചപുരത്ത് ഒരു മിനിറ്റ് സ്റ്റോപ്പുണ്ട്. സിഗ്നല്‍ ഇല്ലാത്തതിനാല്‍ ലോക്കോ െപെലറ്റ് സ്വന്തം നിലയ്ക്കാണ് വണ്ടി നിര്‍ത്തേണ്ടത്. ഇവിടെ സിഗ്നല്‍ പോയിന്റും സ്റ്റേഷന്‍ മാസ്റ്ററുമില്ല. സ്റ്റോപ്പുള്ള കാര്യം ലോക്കോ പൈലറ്റും ഗാര്‍ഡുമാണ് ഓര്‍ക്കേണ്ടത്. ഏറേക്കാലത്തിനുശേഷം കന്യാകുമാരി എക്‌സ്പ്രസ്സില്‍ ഡ്യൂട്ടിക്ക് വന്ന ലോക്കോ പൈലറ്റ് സ്റ്റോപ്പിന്റെ കാര്യം മറന്നു.
ഡ്രൈവര്‍ക്ക് അബദ്ധം പിണഞ്ഞാല്‍ ഗാര്‍ഡ് അടിയന്തര സംവിധാനത്തിലൂടെ വണ്ടി നിര്‍ത്തേണ്ടതാണ്. എന്നാല്‍ അതും സംഭവിച്ചില്ല. അടുത്ത സ്റ്റോപ്പായ പാറശ്ശാലയിലാണ് വണ്ടി നിന്നത്. ഈ സമയം തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ പാറശ്ശാല സ്റ്റേഷനിലുണ്ടായിരുന്നു. 'കന്യാകുമാരി' നിര്‍ത്താത്തതിനാല്‍ ധനുവച്ചപുരത്ത് ഇറങ്ങാന്‍ കഴിയാതിരുന്നവര്‍ പാസഞ്ചറില്‍ കയറി തിരികെ മടങ്ങി.