Crime News

കള്ളനോട്ടുമായി പന്തളത്ത് രണ്ടുപേരെ അറസ്റ്റുചെയ്തു

Posted on: 04 Sep 2015

പന്തളം: നൂറുരൂപയുടെ കള്ളനോട്ടുമായി പന്തളത്ത് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കറ്റാനം മനീഷാഭവനില്‍ മോഹന്‍(60), കറ്റാനം വരയന്നൂര്‍ പുത്തന്‍വീട്ടില്‍ രാജന്‍(53) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍, ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. പന്തളം സി.ഐ. സുരേഷ്‌കുമാറിനായിരുന്നു അന്വേഷണച്ചുമതല.

ജൂലായ് 27നും ആഗസ്ത് മൂന്നിനും തിരുവല്ല ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്െലറ്റില്‍നിന്ന് ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ തുകയില്‍ നൂറിന്റെ 21 വ്യാജനോട്ട് കണ്ടെത്തിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരികയായിരുന്നു.

ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം ഷാേഡാ പോലീസ്, നോട്ടിന്റെ വിപണനത്തെക്കുറിച്ചും പഴയ പ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരവെയാണ് രണ്ടുപേര്‍ പിടിയിലായത്. കറ്റാനത്തുനിന്ന് ഓട്ടോറിക്ഷയില്‍ പന്തളത്തെത്തിയവരെക്കുറിച്ച് ജില്ലാ പോലീസ് ചീഫിന് രഹസ്യവിവരം ലഭിച്ചിരുന്നു.പന്തളം കവലയ്ക്കുസമീപമുള്ള പെട്രോള്‍ പമ്പിനടുത്തുനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് ഇവരെ അറസ്റ്റുചെയ്തത്.

ഒരേ സീരിയല്‍ നമ്പറിലുള്ള നിരവധി നോട്ടുകളും ഇവരില്‍നിന്നു പിടിച്ചെടുത്ത നോട്ടിന്റെ കൂട്ടത്തിലുണ്ടായിരുന്നു. അറസ്റ്റിലായ മോഹനന്റെ സഹോദരീഭര്‍ത്താവാണ് രാജന്‍. പൊന്‍കുന്നം, പെരുമ്പാവൂര്‍, കട്ടപ്പന തുടങ്ങിയ സ്റ്റേഷനുകളില്‍ ഇവരുടെപേരില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

അടൂര്‍ ഡിവൈ.എസ്.പി. എ.നസീമിന്റെ നേതൃത്വത്തില്‍ സി.ഐ. സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. അയൂബ്ഖാന്‍, എസ്.ഐ. രമേശന്‍, എ.എസ്.ഐ. സതീശന്‍, ഷാഡോ പോലീസ് അംഗങ്ങളായ രാധാകൃഷ്ണന്‍, അജി ശാമുവേല്‍, അജികുമാര്‍, വില്‍സണ്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

MathrubhumiMatrimonial