ജലസാന്നിധ്യത്തെക്കുറിച്ച് ഒരു 'ചന്ദ്രയാന്‍' സിദ്ധാന്തം
Posted on: 26 Sep 2009
ബാംഗ്ലൂര്‍: അന്യഗ്രഹങ്ങളിലെ ജലസാന്നിധ്യത്തെക്കുറിച്ച് പുതിയ ഒരു സിദ്ധാന്തത്തിനു തന്നെ രൂപം കൊടുക്കുകയാണ് ചന്ദ്രനില്‍ ജലതന്മാത്രകള്‍ ഉണ്ടെന്ന കണ്ടെത്തല്‍. ഉപരിതലത്തില്‍ സിലിക്ക ഉള്ള ഏത് ഗ്രഹത്തിന്റെയും അഭൗമ ഗോളങ്ങളുടെയും ഉപരിതലത്തില്‍ ജലസാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നാണ് പുതിയ കണ്ടെത്തലിന്റെ സൂചനയെന്ന് ചന്ദ്രയാന്‍ -1 ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും വലിയ സംഭാവനയും ഇതുതന്നെ.
അന്തരീക്ഷമോ കാന്തികമണ്ഡലമോ സ്വന്തമായി ഇല്ലാത്ത എല്ലാ ഗ്രഹങ്ങളിലും ധൂമകേതുപോലെയുള്ള അഭൗമവസ്തുക്കളിലും സൗരവാതങ്ങള്‍ക്ക് സ്വതന്ത്രസഞ്ചാരം ഉണ്ട്. സൗരവാതത്തില്‍ ഹൈഡ്രജന്‍ വന്‍തോതില്‍ അടങ്ങിയിട്ടുമുണ്ട്.
ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ സിലിക്കപോലെ ഓക്‌സിജന്‍ അടങ്ങിയ സംയുക്തങ്ങള്‍ ധാരാളമുണ്ട്. ഇതിലെ ഓക്‌സിജനുമായി സൗരവാതത്തിലെ ഹൈഡ്രജന്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ജലമോ (എച്ച്2ഒ) ഹൈഡ്രോക്‌സിലോ (എച്ച്.ഒ.) ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. ഇതാണ് ചന്ദ്രയാന്‍-1 കണ്ടെത്തി നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ നിന്ന് എത്താന്‍ കഴിയുന്ന നിഗമനമെന്ന് ഡോ.ഗോസ്വാമി 'മാതൃഭൂമി'യോട് പറഞ്ഞു.