Crime News

ഇന്ത്യക്കാരിയായ ആയയ്ക്ക് അമേരിക്കയില്‍ 14 വര്‍ഷം തടവ്‌

Posted on: 30 Aug 2015


ശിക്ഷ ഒന്നരവയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍
ന്യൂ ഹാവെന്‍: ഒന്നരവയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരിയായ ആയയ്ക്ക് അമേരിക്കയില്‍ 14 വര്‍ഷം തടവ്. 29-കാരിയായ കിഞ്ജല്‍ പട്ടേലിനെയാണ് ന്യൂ ഹാവനിലെ സുപ്പീരിയര്‍ കോടതി ശിക്ഷിച്ചത്.

2014 ജനവരി 16-നാണ് കേസിനാസ്പദമായ സംഭവം. ആദിയന്‍ ശിവകുമാര്‍ എന്ന കുട്ടിയെ തലക്കേറ്റ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടില്‍വെച്ച് തെന്നിവീണ കുട്ടിയുടെ തല നിലത്തടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആയയുടെ വിശദീകരണം. എന്നാല്‍, ദേഷ്യം വന്നതിനിനെത്തടുര്‍ന്ന് കുട്ടിയെ മര്‍ദിച്ച് തള്ളിയിടുകയായിരുന്നെന്ന് വിശദമായ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.
ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. മുഖത്ത് പിടിച്ച് തള്ളിയതിനെത്തുടര്‍ന്ന് കുട്ടി തലയടിച്ച് വീഴുകയായിരുന്നുവെന്നും അവര്‍ സമ്മതിച്ചു.

മൂന്നുദിവസം ആസ്പത്രിയില്‍ കിടന്നശേഷമാണണ് കുട്ടി മരിച്ചത്. ഇതേത്തുടര്‍ന്ന് മാതാപാതാക്കളെയും അറസ്റ്റുചെയ്തിരുന്നു. അപകടസാധ്യതയുണ്ടായിട്ടും കുട്ടിയയെ ഗൗനിച്ചില്ലെന്ന കേസിലായിരുന്നു അറസ്റ്റ്. ഇതിന്റെ വിധി ഇനിയും വന്നിട്ടില്ല. ചുണ്ടിലും താടിയിലും പൊട്ടലുമുണ്ടായ നിലയില്‍ കുട്ടിയെ മരിക്കുന്നതിന് ഒരുമാസംമുമ്പും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കിഞ്ജല്‍ പട്ടേല്‍ മര്‍ദിച്ചതാണെന്ന സംശയത്തെത്തുടര്‍ന്ന് കേസില്‍ ശിശുക്ഷേമവകുപ്പ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ആയയുമായുള്ള കരാര്‍ ഉപേക്ഷിക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ ആ ഘട്ടത്തില്‍ തയ്യാറായെങ്കിലും പിന്നീട് ഇവരുടെ സേവനം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്.

 

 




MathrubhumiMatrimonial