
ആമസോണിനെ രക്ഷിക്കാന്‍ ഉറുമ്പുകളുടെ പ്രകടനം
Posted on: 22 Aug 2015
ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി ജര്‍മ്മനിയില്‍ നടന്ന പ്രക്ഷോഭത്തില്‍ അഞ്ചുലക്ഷം ഉറുമ്പുകള്‍ പങ്കെടുത്തു. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്‌ജെല മര്‍ക്കറിന്റെ ബ്രസീല്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഉറുമ്പുകളെ ഉപയോഗിച്ചുള്ള പ്രക്ഷോഭ പരിപാടി അവതരിപ്പിച്ചത്. പടിഞ്ഞാന്‍ ജര്‍മ്മനിയിലെ ഒരു മൃഗശാലയില്‍ ലീഫ് കട്ടര്‍ ഉറുമ്പുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സേവ് ആമസോണ്‍ മുദ്രാവാക്യങ്ങളും പേറിയാണ് ഉറുമ്പുകള്‍ മാര്‍ച്ച് ചെയ്തത്. ലേസര്‍ ഉപയോഗിച്ച് ഇലകളില്‍ കോറിയിട്ട മുദ്രാവാക്യങ്ങളും വഹിച്ചാണ് ഉറുമ്പുകള്‍ മാര്‍ച്ച് നടത്തിയത്.
