Crime News

തട്ടിപ്പുകേസിലെ പ്രതി കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ടു

Posted on: 15 Aug 2015

മധു.കെ



കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കെത്തിച്ച തട്ടിപ്പുകേസിലെ പ്രതി പോലീസിനെയും ആസ്പത്രി ജീവനക്കാരെയും വെട്ടിച്ച് കടന്നുകളഞ്ഞു. ഇരുപതോളം തട്ടിപ്പുകേസുകളില്‍ പ്രതിയായ പരപ്പനങ്ങാടി സ്വദേശി നസീമയാണ് രക്ഷപ്പെട്ടത്.

കണ്ണൂര്‍ അറക്കല്‍ കുടുംബാഗമാണെന്ന് പറഞ്ഞാണ് ഇവര്‍ പലയിടത്തും തട്ടിപ്പുനടത്തിയിരുന്നത്. മാനസികരോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് കുതിരവട്ടം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ആസ്പത്രിയുടെ ഭിത്തി തുരന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. ഉച്ചയോടെയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial