Crime News

കഞ്ചാവു പ്രചാരണം വാട്‌സ് അപ്പ് വഴിയും

Posted on: 14 Aug 2015

കെ.കെ. ശ്രീരാജ്‌



തൃശ്ശൂര്‍: പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കുപോകുന്ന കേരളത്തിലെ വിദ്യാര്‍ഥികളില്‍ നല്ലൊരു ഭാഗം കഞ്ചാവ് മാഫിയയുടെ വലയില്‍ വീഴുന്നതായി പോലീസിന്റെ അന്വേഷണങ്ങളില്‍ തെളിയുന്നു. വാട്‌സ് അപ്പ് വഴിയാണ് ഇവര്‍ കഞ്ചാവുവിവരങ്ങള്‍ കൈമാറുന്നത്. 50ശതമാനത്തോളം വിദ്യാര്‍ത്ഥികളെങ്കിലും കഞ്ചാവിലേക്ക് വഴിമാറുന്നുവെന്നാണ് പോലീസ് പറയുന്നത്.

കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായവരില്‍ നല്ലൊരു ശതമാനം കേരളത്തിനു പുറത്തു പഠിക്കുന്നവരാണെന്ന് തൃശ്ശൂര്‍ ഷാഡോ പോലീസിലെ സുവ്രതകുമാര്‍ പറയുന്നു. ബെംഗളൂരുവിലെ എം.ബി.എ.ക്കാരനായ വിദ്യാര്‍ഥിക്കെതിരെ മൂന്ന് കഞ്ചാവ് കേസുകളാണുള്ളത്.

നാലുകിലോ കഞ്ചാവിന്റെ വില്പനയില്‍നിന്ന് രണ്ടുലക്ഷം രൂപ ലാഭമുണ്ടാക്കാമെന്ന് ഒരു വാട്‌സ് അപ്പ് സന്ദേശം പറയുന്നു. ഇത്തരം നിരവധി വാട്‌സ് അപ്പ് സന്ദേശങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. എവിടെ കിട്ടും വിലയെത്ര പുതിയ സാധനങ്ങള്‍ ഏതൊക്കെ എങ്ങനെ ഉപയോഗിക്കാം? എന്നെല്ലാം പറയുന്നതാണ് സന്ദേശങ്ങള്‍. കാശുനല്‍കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ഇതുവഴി കൈമാറുന്നു. പിടിയിലാകുന്നവരുടെ ഫോണില്‍നിന്നാണ് ഇത് ലഭിക്കുന്നത്. സൈബര്‍സെല്‍ വഴി വാട്‌സ് അപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുക ബുദ്ധിമുട്ടാണ്.

 

 




MathrubhumiMatrimonial