പീഡനക്കേസ്: അച്ഛനും മകനും അറസ്റ്റില്‍
Posted on: 14 Aug 2015
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. മുള്ളരിങ്ങാട് പുത്തന്‍പുരയ്ക്കല്‍ മാണി (ഐസക്-65), മകന്‍ ലിജോ മാണി (28) എന്നിവരെയാണ് കാളിയാര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നാളുകളായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടി പാലായിലുള്ള ഒരു കന്യാസ്ത്രീയുടെ അടുത്തെത്തി. ഇവരോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പാലായിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കി. ഇതിനുശേഷം കേസ് കാളിയാര്‍ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും മൊഴിയെടുത്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.