പാലക്കാട് കളക്ടറെ ബന്ദിയാക്കിയ കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു
Posted on: 14 Aug 2015
പാലക്കാട് : പാലക്കാട് കളക്ടറായിരുന്ന ഡബ്ല്യു.ആര്‍. റെഡ്ഡിയെ 19 വര്‍ഷംമുമ്പ് ബന്ദിയാക്കിയ കേസില്‍ രണ്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകരെന്ന് പോലീസ് കുറ്റംചാര്‍ത്തിയ രണ്ടാംപ്രതി കല്ലറ ബാബു, അഞ്ചാംപ്രതി ഗോപി എന്നിവരെയാണ് പാലക്കാട് സബ് കോടതി വെറുതെവിട്ടത്. 1996 ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പട്ടികജാതിക്കാരുടെ ഭൂമി അവകാശ നിയമത്തിലെ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഏഴംഗസംഘം കളക്ടറെ ചേംബറില്‍ ബന്ദിയാക്കിയതെന്നാണ് കേസ്. പ്രതികള്‍ ആയുധബലവും ബോംബും കൈവശംവെച്ചിരുന്നതായും കുറ്റംചാര്‍ത്തിയിരുന്നു. ഇതിലെ രണ്ടാംപ്രതി കല്ലറ ബാബു, അഞ്ചാം പ്രതി ഗോപി എന്നിവര്‍ ഒളിവിലായിരുന്നു. മറ്റ് പ്രതികളുടെ കേസിന്റെ വിചാരണ മുമ്പ് പൂര്‍ത്തിയായി. ഇവരില്‍ ഒന്ന്, മൂന്ന്, നാല് പ്രതികളെ ശിക്ഷിക്കയും മറ്റ് രണ്ടുപേരെ വെറുതെവിടുകയും ചെയ്തു. ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ 2010 ലാണ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. ഇവരുടെ കേസ് മറ്റൊരു കോടതിയില്‍ 2011ലാണ് വിചാരണ തുടങ്ങിയത്.
കളക്ടര്‍ ഉള്‍പ്പെടെ 13 സാക്ഷികളുണ്ടായിരുന്ന കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
രാവിലെ പതിനൊന്നോടെ തുടങ്ങിയ ബന്ദിപ്രശ്‌നം രാത്രി ഏഴോടെയാണ് അവസാനിച്ചത്. ബന്ദിപ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് അന്നത്തെ ജില്ലാ ജഡ്ജി രാജപ്പന്‍ ആചാരി, അഭിഭാഷകന്‍ വീരചന്ദ്രമേനോന്‍ തുടങ്ങിയവരാണ് ദൂതരായത്. ഇവരെയും ബന്ദിയായ കളക്ടറെയും സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. ഇവരില്‍ വീരചന്ദ്രമേനോന്‍ വിചാരണയ്ക്കിടെ മരിച്ചു. ശാരീരിക അവശതയനുഭവിക്കുന്ന വിരമിച്ച ജില്ലാ ജഡ്ജി രാജപ്പന്‍ ആചാരിയുടെ സാക്ഷിവിസ്താരം അദ്ദേഹത്തിന്റെ അറ്റിങ്ങലിലെ വീട്ടിലാണ് നടത്തിയത്. വ്യാഴാഴ്ചയാണ് പാലക്കാട് സബ് കോടതി കേസില്‍ വിധിപറഞ്ഞത്.
നൂലുണ്ടയും വയറും മറ്റും ഉപയോഗിച്ച് ബോംബിന്റെ പ്രതീതിയുണ്ടാക്കിയാണ് കളക്ടറെ ബന്ദിയാക്കിയത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി. ശ്രീകുമാര്‍ ഹാജരായി.