
കേരള എക്‌സ്പ്രസ്സില്‍ കവര്‍ച്ച; ആക്രമണത്തില്‍ വീട്ടമ്മ അബോധാവസ്ഥയില്‍
Posted on: 08 Aug 2015
![]() |
ഫോട്ടോ: ഇവി രാഗേഷ് |
കോട്ടയം: കേരള എക്‌സ്പ്രസ്സില്‍ അക്രമി സംഘം കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തി. അക്രമിയില്‍ നിന്നും തലക്ക് അടിയേറ്റ വീട്ടമ്മ അബോധാവസ്ഥയിലായി.
സംഘത്തില്‍ തമിഴ്‌നാട്ടുകാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. കല്ലമ്പലം സ്വദേശി മുഹമദ്ദ് നാസിമും കുടുംബവുമാണ് കവര്‍ച്ചക്ക് ഇരയായത്. ബാഗും മൂവായിരം രൂപയും മൊബൈല്‍ ഫോണുകളും അക്രമി സംഘം കൊണ്ടുപോയി. നാസിമിന്റെ ഭാര്യ ഹൈറുനീസക്കാണ് പരിക്കേറ്റത്. ഹൈറുനീസ സ്വകാര്യ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്
ഏറ്റുമാനൂരില്‍ നിന്നാണ് അക്രമികള്‍ ട്രെയിനില്‍ കയറിയതെന്ന് ആക്രമണത്തിന് ഇരയായ മുഹമദ്ദ് നിസാം പറഞ്ഞു. ഇവരുടെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബലംപ്രയോഗിച്ച് ഹാന്‍ഡ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമദ്ദും കുടുംബവും ചെറുത്തു. എന്നാല്‍ ഇവരുടെ മേല്‍ കായികമായി ആധിപത്ത്യം നേടിയ യുവാക്കള്‍ ഹൈറുനിസയുടെ തലക്കടിച്ചു. മുഹമദ്ദിനും കണ്ണിന് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടയില്‍ ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും വളരെ ബുദ്ധിമുട്ടിയാണ് അതിനു കഴിഞ്ഞത്. വണ്ടി നിര്‍ത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മുഹമദ്ദ് പറഞ്ഞു.
വീട്ടമ്മയെ തലക്കടിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍
വൈക്കം: വീട്ടമ്മയെ തലക്കടിച്ച് ട്രെയിനില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. നാഗര്‍ കോവില്‍ സ്വദേശികളായ ബിനു, സന്തോഷ് എന്നിവരെയാണ് പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

വൈക്കം: വീട്ടമ്മയെ തലക്കടിച്ച് ട്രെയിനില്‍ കവര്‍ച്ച നടത്തിയ രണ്ട് പേരെയും പോലീസ് പിടികൂടി. നാഗര്‍ കോവില്‍ സ്വദേശികളായ ബിനു, സന്തോഷ് എന്നിവരെയാണ് പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
