റോഡ് ഉപരോധിച്ച സി.പി.എം. പ്രവര്‍ത്തകര്‍ വൈദികനെ മര്‍ദിച്ചു
Posted on: 05 Aug 2015
തൊടുപുഴ: തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വൈദികനെ മര്‍ദിച്ചു. ചിലവ് ക്രിസ്തുരാജാ പള്ളി വികാരി ഫാ. മാത്യു കുന്നപ്പള്ളിക്കാണ് (35) മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കുമ്പംകല്ലില്‍ നിന്ന് ചിലവിന് പോകുന്ന വഴിക്കാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ളോഹയില്ലാതെ ബൈക്കിലെത്തിയ വൈദികന്‍ കടന്നുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അല്‍പ്പം കഴിഞ്ഞേ പോകാന്‍ സാധിക്കൂ എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉടന്‍ ഇദ്ദേഹം പോലീസുമായി ബന്ധപ്പെട്ടെങ്കിലും തെളിവുണ്ടെങ്കില്‍ മാത്രമേ കേസെടുക്കാനാവൂ എന്ന് പറഞ്ഞത്രേ. ഉടനെ ഫോണില്‍ സമരക്കാരുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച വൈദികനെ ഒരുകൂട്ടം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തള്ളിമാറ്റിയ ശേഷം മര്‍ദിച്ചെന്നാണ് ആരോപണം.
വൈദികനെ ആദ്യം തൊടുപുഴ താലൂക്ക് ആസ്പത്രിയിലും പിന്നീട് മുതലക്കോടത്തെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചിലധികം പേര്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ പോലീസ് പറഞ്ഞു.
സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും കത്തോലിക്കാ കോണ്‍ഗ്രസ്സും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഡി.സി.സി. പ്രസിഡന്റ് റോയ് കെ.പൗലോസ് എന്നിവര്‍ പ്രതിഷേധിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ തൊടുപുഴ ടൗണ്‍ പള്ളിയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കുറ്റക്കാര്‍ക്കെതിരെ
നടപടിയെടുക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി
തൊടുപുഴ: ൈവദികനെ മര്‍ദിച്ച സംഭവം ആദ്യം സി.പി.എം. നിഷേധിച്ചെങ്കിലും പിന്നീട് കുറ്റക്കാര്‍െക്കതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു. കുമ്പംകല്ലില്‍ വൈദികനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. മുഴുവന്‍ ജനവിഭാഗത്തിന്റെയും പൊതു ആവശ്യത്തിനുവേണ്ടിയാണ് സി.പി.എം. പ്രവര്‍ത്തകര്‍ സമരം നടത്തിയത്. എന്നാല്‍ ഇത്തരം ജനകീയസമരങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ മാതൃകാപരമായി സമരം നടത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു വിരുദ്ധമായി കുമ്പംകല്ലില്‍ അനിഷ്ടകരമായ സംഭവങ്ങളുണ്ടായി എന്നാണ് അറിയുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പാര്‍ട്ടി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ. വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബഹുജനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. പുരോഹിതനാണെന്ന് അറിയാതെയാണ് പ്രവര്‍ത്തകര്‍ ഇടപെട്ടതെന്നുള്ളത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഒരാളോടും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.