Crime News

15 കുട്ടികളെ പീഡിപ്പിച്ചു കൊന്നയാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

Posted on: 20 Jul 2015


ന്യൂഡല്‍ഹി: പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. 2008 മുതല്‍ക്കാണ് ഇയാള്‍ ദാരുണമായ കൊലപാതക പരമ്പര നടത്തിയത്. 24കാരനായ രവീന്ദര്‍ കുമാറാണ് അറസ്റ്റിലായത്. ബെഗംപൂരിലെ ഒരു ആറുവയസുകാരിയായിരുന്നു ഇയാളുടെ അവസാനത്തെ ഇര.

ജൂലായ് 14നാണ് ആറുവയസുകാരിയെ ബെഗംപൂരില്‍ നിന്നും കാണാതാവുന്നത്. ഈ കേസിന്റെ അന്വേഷണത്തിലാണ് രവീന്ദര്‍ കുമാര്‍ നടത്തിയ പീഡന-കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ ഇയാളെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയമാക്കും. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ രവീന്ദര്‍ കുമാര്‍ ഡല്‍ഹിയിലെ കര്‍ല ഗ്രാമത്തിലാണ് താമസിക്കുന്നത്. ഡല്‍ഹിയിലെ ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

 

 




MathrubhumiMatrimonial