Crime News

തടവുകാരി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Posted on: 17 Jul 2015


കണ്ണൂര്‍: പൂര്‍ണ ഗര്‍ഭിണിയായ തടവുകാരി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

കണ്ണൂര്‍ വനിതാജയിലിലെ റിമാന്‍ഡ് തടവുകാരിയായ കോയമ്പത്തൂര്‍ ഗാന്ധിപുരം പുറമ്പോക്ക് സ്വദേശി അന്തോണിയുടെ ഭാര്യ മീനാക്ഷിയാണ് (30) മുങ്ങിയത്. ഗര്‍ഭിണിയായ ഇവരെ നടുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്.

കോഴിക്കോട് മോഷണക്കേസില്‍ പിടികൂടിയാണ് ഇവര്‍ ജയിലിലെത്തിയത്. ജില്ലാ ആസ്പത്രിയില്‍ വനിതാതടവുകാരെ കിടത്തിച്ചികിത്സിക്കാന്‍ പ്രത്യേക സെല്ലില്ലാത്തതിനാല്‍ മറ്റു രോഗികള്‍ക്കൊപ്പം വാര്‍ഡിലാണ് മീനാക്ഷിയെ കിടത്തിയിരുന്നത്. ഇവര്‍ക്ക് വേണ്ടി നഗരത്തിലും പരിസരത്തും വ്യാപകതിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജയിലധികൃതരുടെ പരാതിയില്‍ കണ്ണൂര്‍സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 




MathrubhumiMatrimonial