Crime News

കൊല്ലത്ത് വ്യാപാരസ്ഥാപനത്തില്‍ മോഷണശ്രമത്തിനിടെ മൂന്നുപേര്‍ പിടിയില്‍

Posted on: 17 Jul 2015


കൊല്ലം: നഗരത്തിലെ വ്യാപാരസ്ഥാപനത്തില്‍ കവര്‍ച്ചാശ്രമത്തിനിടെ മൂന്ന് മോഷ്ടാക്കളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എസ്.എന്‍. വനിതാ കോളേജിനടുത്ത് മണീസ് മാര്‍ട്ടിന് മുന്നില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

അഞ്ചല്‍ ഏരൂര്‍ ആലഞ്ചേരി പണ്ടാരക്കോണത്ത് വാഴവിള പുത്തന്‍വീട്ടില്‍ ഷാജി (38), കുണ്ടറ മുളവന മുക്കൂട് ബിജു ഭവനില്‍ ബിജു (27), ആലപ്പുഴ കാര്‍ത്തികപ്പള്ളി നീണ്ടൂര്‍വഞ്ചിയില്‍ വീട്ടില്‍ മഹേഷ് (35) എന്നിവരാണ് പിടിയിലായത്.

രാത്രി രണ്ടുമണിക്ക് സംശയകരമായി കണ്ട ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മോഷണത്തിനെത്തിയതാണെന്ന് തെളിഞ്ഞത്.
ജില്ലയിലെ പല സ്റ്റേഷനുകളിലും മോഷണക്കേസുകളിലെ പ്രതികളാണിവര്‍. ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായുള്ള പരിശോധനയിലാണിവര്‍ കുടുങ്ങിയത്.

കമ്മീഷണര്‍ പി.പ്രകാശിന്റെ മേല്‍നോട്ടത്തില്‍ എ.സി.പി. എം.എസ്.സന്തോഷ്, കണ്‍ട്രോള്‍ റൂം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.പങ്കജാക്ഷന്‍, ഈസ്റ്റ് എസ്.ഐ. യു.പി.വിപിന്‍കുമാര്‍, എ.എസ്.ഐ. ശങ്കരനാരായണപിള്ള, ആന്റി തെഫ്റ്റ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ് പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial