Crime News

കോട്ടയ്ക്കല്‍ പീഡനം ഒരാള്‍കൂടി അറസ്റ്റില്‍

Posted on: 17 Jul 2015


കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ പീഡനക്കേസില്‍ ഒരാള്‍കൂടി വ്യഴാഴ്ച അറസ്റ്റിലായി. പെരിന്തല്‍മണ്ണയ്ക്കടുത്ത് പഴമള്ളൂര്‍ പള്ളിയാലില്‍ ഫൈസലി(22)നെയാണ് തിരൂര്‍ സി.ഐ. എം. മുഹമ്മദ് ഹനീഫ കോട്ടയ്ക്കലില്‍നിന്ന് അറസ്റ്റുചെയ്തത്.

ഇയാള്‍ പെണ്‍കുട്ടിയെ ഒന്നിലധികംതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടനിലക്കാരനായ സൈതലവിയെ ചോദ്യംചെയ്തപ്പോഴാണ് ഫൈസലിനെക്കുറിച്ച് വിവരംലഭിച്ചത്. മറ്റു മൂന്നുപേരെക്കുറിച്ചു കൂടി വ്യക്തമായവിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവും.

നാല്‍പതിലധികം തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും രണ്ടിടനിലക്കാരേയും ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍വാങ്ങി.

 

 




MathrubhumiMatrimonial