ഓപ്പറേഷന്‍ അനന്ത : ബിജുരമേശിന്റെ കേസില്‍നിന്ന് ഒഴിയുന്നതായി കളക്ടര്‍
Posted on: 15 Jul 2015
പേരൂര്‍ക്കട: തെക്കനംകര കനാല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ വസ്തുവകകളുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഒഴിയുന്നതായി കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തികച്ചും വ്യക്തിപരമാണ് തീരുമാനം. ഈ വിഷയം സംബന്ധിച്ച് എന്തു തീരുമാനമെടുത്താലും വ്യത്യസ്ത അഭിപ്രായം വരുമെന്നതിനാലാണ് താന്‍ ഒഴിയുന്നതെന്ന് കളക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി. താന്‍ എടുക്കുന്ന നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുന്നയാളാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ അനന്ത സംബന്ധിച്ച അവലോകന യോഗത്തിലാണ് കളക്ടര്‍ നിലപാട് വ്യക്തമാക്കിയത്. തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ അധികാരം എ.ഡി.എമ്മിന് കൈമാറാന്‍ കളക്ടര്‍ അഭ്യര്‍ഥിച്ചു. യോഗം ഇതിന് അംഗീകാരം നല്‍കി. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കളക്ടര്‍ പറഞ്ഞു.