മുക്കുപണ്ടം പണയംെവച്ച് 75ലക്ഷം തട്ടിയ ആള്‍ പിടിയില്‍
Posted on: 13 Jul 2015
കുറ്റിപ്പുറം: മലപ്പുറം ജില്ലാ സഹകരണബാങ്ക് ശാഖയില്‍ വ്യാജസ്വര്‍ണം പണയംെവച്ച് ലക്ഷങ്ങള്‍തട്ടിയ ആളെ പോലീസ് അറസ്റ്റുചെയ്തു. കുറ്റിപ്പുറം എടച്ചേരി വീട്ടില്‍ വിനോദ്കുമാറി(45)നെയാണ് എസ്.ഐ. കെ.പി. വാസുവും സംഘവും അറസ്റ്റുചെയ്തത്. 75 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമികനിഗമനം.
എം.ഡി.സി. ബാങ്കിന്റെ കുറ്റിപ്പുറംശാഖയിലാണ് വ്യാജസ്വര്‍ണം പണയംെവച്ചത്. കഴിഞ്ഞദിവസം മൂന്നരപ്പവന്റെ ആഭരണങ്ങള്‍ പണയംവെയ്ക്കാന്‍ ഇയാള്‍ ബാങ്കിലെത്തിയിരുന്നു. ഒരു ജോഡി പാദസരങ്ങളും ഒരു മോതിരവുമാണ് പണയംവെയ്ക്കാന്‍ നല്‍കിയത്. സംശയംതോന്നി ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ സ്വര്‍ണമല്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റിപ്പുറം തിരൂര്‍ റോഡില്‍ സ്വകാര്യ പണ്ടംപണയ സ്ഥാപനം നടത്തുന്ന ഇയാള്‍ 2006 മുതല്‍ ഈ ബാങ്കില്‍ ആഭരണങ്ങള്‍ പണയംവെയ്ക്കാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ നേരത്തെ പണയംെവച്ചിട്ടുള്ള ആഭരണങ്ങള്‍കൂടി പരിശോധിച്ചതോടെ വ്യാജസ്വര്‍ണത്തില്‍ നിര്‍മിച്ച 21പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു.
ഒമ്പതുവര്‍ഷത്തിനിടെ 75 ലക്ഷം രൂപയോളം ഇത്തരത്തിലുള്ള സ്വര്‍ണം പണയംെവച്ച് ബാങ്കില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ബാങ്കില്‍ ശേഷിക്കുന്ന സ്വര്‍ണംകൂടി വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ തട്ടിപ്പിന്റെ ആഴം വ്യക്തമാവുകയുള്ളൂ. ബാങ്ക് ലോക്കറിലുള്ള ആഭരണങ്ങളുടെ പരിശോധന തിങ്കളാഴ്ചനടക്കും. ബാങ്കിലുള്ളവരുടെ ഒത്താശയോടെയാണ് തട്ടിപ്പു നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി സൂചനയുണ്ട്.
കുറ്റിപ്പുറത്തെ മറ്റൊരു ബാങ്കിലും ഇതേരീതിയില്‍ വ്യാജസ്വര്‍ണം പണയംെവച്ച് പണം തട്ടിയിട്ടുണ്ടെന്നും പ്രതി മൊഴിനല്‍കിയിട്ടുണ്ട്. കുറ്റിപ്പുറത്തുള്ള ഒരാള്‍ തന്റെ സ്ഥാപനത്തില്‍ പണയംവെയ്ക്കാന്‍ കൊണ്ടുവന്ന ആഭരണങ്ങളാണ് ബാങ്കില്‍ നല്‍കിയതെന്നാണ് പ്രതി മൊഴിനല്‍കിയിരുന്നത്. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.
മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.