കസ്റ്റഡിയിലെ മരണം: കൊലക്കുറ്റത്തിന് കേസ്സെടുക്കണം -കാനം
Posted on: 13 Jul 2015
തിരുവനന്തപുരം : പാലായ്ക്കടുത്ത് മരങ്ങാട്ടുപിള്ളിയില്‍ ചുമട്ടുതൊഴിലാളിയായ പട്ടികജാതിയുവാവ് പി.വി. സിബി പോലീസ് മര്‍ദനമേറ്റു മരിച്ചസംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഭവം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം. യു.ഡി.എഫ്. ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍ കുരുതിക്കളങ്ങളായി മാറുകയാണെന്ന് കാനം രാജേന്ദ്രന്‍ ആരോപിച്ചു.
സംഭവം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം. യു.ഡി.എഫ്. ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍ കുരുതിക്കളങ്ങളായി മാറുകയാണെന്ന് കാനം രാജേന്ദ്രന്‍ ആരോപിച്ചു.