Crime News

എ.ടി.എം. പിന്‍നന്പര്‍ വാങ്ങിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുകളുമായി ബാങ്കുകള്‍

Posted on: 11 Jul 2015


പാലക്കാട്: എ.ടി.എം. നന്പര്‍ വാങ്ങി പണംതട്ടുന്നതിനെതിരെ മുന്നറിയിപ്പുകളുമായി ബാങ്കുകള്‍. ബാങ്ക് ശാഖകളിലെത്തുന്നവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനുപുറമേ എസ്.എം.എസ്സുകള്‍ വഴിയും ഇടപാടുകാരെ ബോധവത്കരിക്കാനുള്ള പദ്ധതികളാണ് വിവിധ ബാങ്കുകള്‍ നടത്തുന്നത്.

ഫോണിലേക്ക് പിന്‍നന്പര്‍ ചോദിച്ച് വിളിക്കുകയോ എസ്.എം.എസ്. അയയ്ക്കുകയോ ചെയ്താല്‍ മറുപടിനല്‍കരുതെന്നാണ് പ്രധാനമായുള്ള നിര്‍ദേശം. ഇത്തരത്തില്‍ പിന്‍നന്പര്‍ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുകളില്‍നിന്ന് വിളിക്കുകയോ എസ്.എം.എസ്. അയയ്ക്കുകയോ ചെയ്യാറില്ലെന്ന് എസ്.ബി.ഐ. അധികൃതര്‍ പറഞ്ഞു.

പിന്‍നന്പര്‍ മാറിയിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പഴയനന്പര്‍ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. എസ്.എം.എസ്സും ഇതേരീതിയില്‍തന്നെ മറുപടി അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇത്തരം വിളികള്‍ വന്നാല്‍ ഫോണില്‍ മറുപടി നല്‍കാതെ നേരിട്ട് ബാങ്ക്ശാഖയെ സമീപിക്കണമെന്ന് ബാങ്കുകാര്‍ പറയുന്നു.
ബാങ്കുകളുടെ മൂല്യവര്‍ധിത സേവനങ്ങള്‍ക്ക് പുറംകരാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങളില്‍നിന്നാകാം ഇടപാടുകാരുടെ ഫോണ്‍നന്പറുകളടക്കമുള്ള വിവരങ്ങള്‍ ചോരുന്നതെന്നാണ് ബാങ്ക് ജീവനക്കാര്‍ സംശയിക്കുന്നത്. ഇതിനുപുറമേ പിന്‍നന്പറുകളും ഫോണ്‍നന്പറുകളും ചോരാനുള്ള വഴിയായി പറയുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങാണ്. എ.ടി.എം. കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവര്‍ വെബ്‌സൈറ്റില്‍ നല്‍കുന്ന പിന്‍വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും പിന്‍നന്പറുകള്‍ മാറ്റുന്നതാണ് സുരക്ഷിതമായ മാര്‍ഗം. എ.ടി.എം. കാര്‍ഡ് ഉടമകള്‍ ബന്ധുക്കളോടുപോലും പിന്‍നന്പറുകള്‍ പങ്കുവെക്കരുതെന്ന് ബാങ്കുകള്‍ നിര്‍ദേശിക്കുന്നു.

അപരിചിതരുടെ ഇന്റര്‍നെറ്റ് കഫേകളിലെ കന്പ്യൂട്ടറുകളില്‍നിന്നോ മറ്റുള്ളവരുടെ കന്പ്യൂട്ടറുകളില്‍നിന്നോ എ.ടി.എം. പിന്‍നന്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തരുതെന്ന് കാണിച്ച് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വ്യാപകമായി എസ്.എം.എസ്. അയയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തേണ്ടിവന്നാല്‍ ഉടന്‍തന്നെ അടുത്തുള്ള എ.ടി.എം. കൗണ്ടര്‍ സന്ദര്‍ശിച്ച് പിന്‍നന്പര്‍ മാറ്റണമെന്നും നിര്‍ദേശിക്കുന്നു.
പാലക്കാട്ട് ബാങ്ക് ജീവനക്കാരിയുടെവരെ അക്കൗണ്ടില്‍നിന്ന് തട്ടിപ്പിലൂടെ പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയും അക്കൗണ്ടില്‍നിന്ന് 1,200 രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരാള്‍ എസ്.ബി.ഐ.യുടെ സിവില്‍സ്റ്റേഷന്‍ ശാഖയിലെത്തിയിരുന്നു. ഇദ്ദേഹവും ഫോണിലേക്ക് വിളിച്ചുചോദിച്ചയാളോട് എ.ടി.എം. നന്പര്‍ പറഞ്ഞുകൊടുത്തത് വഴിയാണ് തട്ടിപ്പിനിരയായത്.

 

 




MathrubhumiMatrimonial