സീറ്റിന് കോഴ: നിരീക്ഷണത്തിന് സിന്‍ഡിക്കേറ്റ് സമിതി
Posted on: 08 Jul 2015
തേഞ്ഞിപ്പലം: എയ്ഡഡ് കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് കോഴവാങ്ങുന്നത് നിരീക്ഷിക്കാനും പരാതികളില്‍ അന്വേഷണം നടത്താനും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. ബിരുദ സീറ്റുകള്‍ക്കായി അയ്യായിരം രൂപ മുതല്‍ ലക്ഷങ്ങള്‍വരെ കോഴ ആവശ്യപ്പെടുന്നതായി സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കുതന്നെ പരാതി ലഭിച്ചിരുന്നു.
കോഴിക്കോട്ട ഒരു പ്രമുഖ കോളേജ് മാനേജ്‌മെന്റ് കോഴ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി. സിന്‍ഡിക്കേറ്റംഗം പി.ജി. മുഹമ്മദ് ഹാജരാക്കുകയുംചെയ്തു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അഡ്വ. പി.എം. നിയാസ് കണ്‍വീനറായി വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. പി.ജി. മുഹമ്മദ്, അഡ്വ. രാജീവന്‍ മല്ലിശ്ശേരി എന്നിവരും സമിതിയംഗങ്ങളാണ്.