സ്വര്‍ണക്കടത്തിന് ലഹരി മാഫിയയുടെ തന്ത്രങ്ങള്‍
Posted on: 08 Jul 2015
മൂവാററുപുഴ: വിശ്വസ്തരായ കാരിയേഴ്‌സിനെ കണ്ടെത്താന്‍ ലഹരി മാഫിയയുടെ അതേ തന്ത്രങ്ങളാണ് സ്വര്‍ണക്കള്ളക്കടത്തിന്റെ സൂത്രധാരന്‍മാരും നടപ്പാക്കുന്നത്. 20നും 30നും ഇടയില്‍ പ്രായമുളള യുവാക്കളെ ആദ്യം പ്രത്യേകം കണ്ടെത്തി വയ്ക്കും. ഇവരുടെ രീതികളും കുടുംബ പശ്ചാത്തലവും സൗഹൃദങ്ങളും മനസ്സിലാക്കും. പെട്ടെന്ന് സൗഹൃദത്തിലാകുന്നവരാണെങ്കില്‍ ഇവരുമായി ചങ്ങാത്തമുണ്ടാക്കാന്‍ ചിലരെ നിയോഗിക്കും. മുന്തിയ കാറില്‍ അവധി ദിവസങ്ങളില്‍ കറങ്ങാനും വലിയ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചും സിനിമ കണ്ടും തുടങ്ങുന്ന സൗഹൃദം പതിയെ ആര്‍ഭാടജീവിതത്തിന്റെ സുഖങ്ങളിലേക്ക് യുവാക്കളുടെ മനസ്സിനെ വലിച്ചടുപ്പിക്കും.
പണം കിട്ടാനുള്ള എളുപ്പ വഴിയെക്കുറിച്ച് സൂചനകള്‍ നല്‍കുക എന്ന ഗൂഢ ലക്ഷ്യത്തോടെ സൗഹൃദയാത്രകള്‍ തന്നെ ചിലപ്പോള്‍ കച്ചവടയാത്രകളുടെ ഭാഗമാക്കും. ഇതോടെ യുവാക്കള്‍ ഇവരുടെ വലയിലായിക്കഴിഞ്ഞിരിക്കും. ഇതിനെല്ലാം കൂട്ടായി മദ്യലഹരിയും മയക്കു മരുന്നിന്റെ മാസ്മരികതയും ഉണ്ടാകും.
ഒറ്റയാത്ര കൊണ്ട് വലിയ തുക കൈയിലെത്തുമെന്നറിയുന്നതോടെ ആര്‍ഭാടങ്ങള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച് പുതിയ കുട്ടികള്‍ റാക്കറ്റില്‍ അകപ്പെടും. വീട്ടില്‍ ധാരാളം പണമുണ്ടായിട്ടും െചലവഴിക്കാന്‍ കിട്ടാത്തവര്‍, കൂട്ടുകാരുടെ ധനസ്ഥിതിക്കൊപ്പം എത്താനാവാത്തതില്‍ മനോവിഷമമുളളവര്‍, എങ്ങനെയും പണം നേടണമെന്ന് വിചാരിക്കുന്നവര്‍... ഇങ്ങനെ കള്ളക്കടത്ത് സംഘം കണ്ണ് വച്ചിരിക്കുന്നവര്‍ പല തരമുണ്ട്.
ഇതേരീതിയിലാണ് വന്‍ കൊള്ളസംഘം മൂവാറ്റുപുഴയിലെ കുെറ യുവാക്കളെ വഴിതെറ്റിച്ചത്. മാന്യതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തും ചെയ്യുന്ന പണിയുടെ ഗൗരവത്തെ നിസാരവത്കരിച്ചുമാണ് ഇക്കൂട്ടര്‍ വല വിരിക്കുന്നത്.