Crime News

ഖത്തറില്‍ നടന്ന കൂട്ടമാനഭംഗ കേസിലെ പ്രതി അറസ്റ്റില്‍

Posted on: 07 Jul 2015


തിരുവനന്തപുരം: പാരിപ്പള്ളി സ്വദേശിനിയെ വീട്ടുജോലിക്കായി ട്രാവല്‍ ഏജന്‍സിക്കാരന്റെ സഹായത്തോടെ ഖത്തിറില്‍ എത്തിച്ച് കൂട്ടമാനഭംഗം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം തിരുനാവായ സ്വദേശി സുലൈമാനെ(35)യാണ് തമ്പാനൂര്‍ പോലീസ് മുംബൈയില്‍നിന്ന് പിടികൂടിയത്.

വീട്ടുജോലിക്കായി ഖത്തറിലേക്ക് യാത്രചെയ്ത സ്ത്രീ ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സുലൈമാനും മലപ്പുറം സ്വദേശികളായ മറ്റ് മൂന്നുപേരും ചേര്‍ന്ന് അവരെ ഉള്‍പ്രദേശത്തുള്ള ഒരു വീട്ടിലെത്തിച്ച് പത്ത് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരാളുടെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തെത്തിയ സ്ത്രീ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് സ്ത്രീയെ ഖത്തറില്‍ എത്തിച്ചുകൊടുത്ത റഷീദ് എന്നയാളെ ഒരു വര്‍ഷം മുമ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. സുലൈമാനെ മുംബൈയിലെ സദര്‍ എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റുചെയ്തത്.

മുംബൈ മെട്രോപോളീറ്റന്‍ മജിസ്ര്‌ടേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷമാണ് സുലൈമാനെ തിരുവനന്തപുരത്ത് എത്തിച്ചത്. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തമ്പാനൂര്‍ സി.ഐ. സുരേഷ് വി.നായര്‍, എസ്.ഐ.മാരായ എസ്.അനില്‍കുമാര്‍, കെ.വി.രമണന്‍, സി.പി.ഒ.മാരായ വിനോദ്, രാജേഷ്, മെഹന്തി ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് സുലൈമാനെ പിടികൂടിയത്.

 

 




MathrubhumiMatrimonial